അബുദാബി: രാജ്യത്തെ പള്ളികളില്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനം നല്‍കി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. നവംബര്‍ 11 വെള്ളിയാഴ്ച രാജ്യത്ത് മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്താനാണ് നിര്‍ദ്ദേശം. എല്ലാ വിശ്വാസികളും പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് യുഎഇ പ്രസിഡന്റ് അഭ്യർത്ഥിച്ചു. രാജ്യത്തുടനീളമായുള്ള എല്ലാ പള്ളികളിലും നല്ല മഴ ലഭിക്കാനായി വെള്ളിയാഴ്ച്ച പ്രത്യേക പ്രാർത്ഥനകൾ നടക്കും. അറബിയില്‍ ‘സലാത് അല്‍ ഇസ്തിസ്ഖ’ എന്ന് അറിയപ്പെടുന്ന പ്രാര്‍ത്ഥന, നവംബര്‍ 11ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് മുമ്പായാണ് നടത്തുക.