അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളായ വെസ്റ്റിൻഡീസിന്റെ ഡെയ്ന്‍ ബ്രാവോയ്ക്കും കീറോന്‍ പൊള്ളാർഡിനും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. യു.എ.ഇയിലെ ബിസിനസ് സെറ്റപ്പ് സ്ഥാപനമായ ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ആസ്ഥാനമായ ജെ.ബി.എസ് ഗവണ്മെന്‍റ് ട്രാൻസക്ഷൻ സെന്‍ററിൽ എത്തി ഡെയ്ന്‍ ബ്രാവോയും കീറോന്‍ പൊള്ളാർഡും യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ സിഇഒയും ഫൗണ്ടറുമായ ഷാനിദ് ബിന്‍ മുഹമ്മദില്‍ നിന്നുമാണ് ഇരുവരും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.
അത്ലറ്റിക് കാറ്റഗറിയിലാണ് ഗോള്‍ഡന്‍ വിസ അനുവദിച്ചിട്ടുളളത്. യു.എ.ഇയുടെ ഗോൾഡൻവിസ കായികതാരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതാണെന്നും ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ സുഗമമായിരുന്നുവെന്നും കീറോന്‍ പൊളളാർഡും ഡെയ്ന്‍ ബ്രാവോയും പറഞ്ഞു. യു എ ഇയുടെ കായിക മേഖലയെ പ്രോൽസാഹിപ്പിക്കാൻ ഇത് ഉപകരിക്കുമെന്നും ഇരുവരും കൂട്ടിച്ചേർത്തു. വരുന്ന ലോകകപ്പിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ വെസ്റ്റിൻഡീസ് ടീമിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കിറോന്‍ പൊള്ളാഡ് വ്യക്തമാക്കി. ജെബിഎസിന്‍റെ ഓഫീസില്‍ ഒരു മണിക്കൂറോളം ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്. അതിനിടെ ഡെയ്ന്‍ ബ്രാവോ പാട്ടുപാടി ആരാധകരെ കയ്യിലെടുക്കാനും മറന്നില്ല.
യു.എ.ഇയിലെ ബിസിനസ് സെറ്റപ്പ് സ്ഥാപനമായ ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ആസ്ഥാനമായ ജെ.ബി.എസ് ഗവണ്മെന്‍റ് ട്രാൻസക്ഷൻ സെന്‍ററിൽ ഗോൾഡൻ വിസ സ്വീകരിക്കുന്നതിന് എത്തിയ താരങ്ങൾക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. യു എ ഇയുടെ മണ്ണിലേക്ക് 5000ത്തിൽ അധികം 10 വർഷത്തെ റെസിഡൻസ് വിസാക്കാരെ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഷാനിദ് ബിൻ മുഹമ്മദ് പറഞ്ഞു. മലയാളത്തിലേയും ബോളിവുഡിലേയും മാത്രമല്ല, തമിഴ്, തെലുങ്ക്, ഉള്‍പ്പടെ സിനിമാമേഖലയിലെ നിരവധി പേർക്ക് ഇതിനകം ജെബിഎസ് ഗ്രൂപ്പ് മുഖേന ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. അബ്ദുള്ള നൂറുദ്ധീൻ, അബ്ദു രഹിമൻ മാത്തിരി, അസീസ് അയ്യൂർ, അജിത് ഇബ്രാഹിം, മഞ്ജീന്ദർ സിംഗ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.