മൊബൈൽ ഫോൺ റിപ്പയറിങ് പഠനത്തിനുള്ള ലോകത്തെ ആദ്യ മെറ്റാവേഴ്സ് ആപ്ലിക്കേഷൻ പുറത്തിറക്കി ബ്രിട്കോ ആൻഡ് ബ്രിഡ്‌കോ. ബ്രിഡ്‌കോവേഴ്സ് എന്ന് പേരിട്ടിരിക്കുന്ന അപ്ലിക്കേഷൻ യൂണിവേഴ്സിറ്റി ഓഫ് ദുബായ് പ്രസിഡന്റ് ഡോ: ഈസ എം.ബസ്തകി പ്രകാശനം ചെയ്തു. മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മെറ്റാവേഴ്‌സിന്റെ വിസ്മയകരമായ ദൃശ്യാനുഭവത്തിലൂടെ സാധ്യമാക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ബ്രിട്‌കോവേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ പഠനരീതിയില്‍ ക്ലാസ് മുറിയില്‍ പോവാതെ തന്നെ മൊബൈല്‍ റിപ്പയറിങ് പഠിക്കാനാവും. സ്മാര്‍ട്ട് ഫോണുകളുടെയും അതിന്റെ സാങ്കേതിക ഭാഗങ്ങളുടെയും സൂക്ഷ്മമായ ത്രീ ഡി മോഡലുകളുടെ സഹായത്തോടെ പഠനം എളുപ്പമാക്കിയിട്ടുണ്ട്. റിപ്പയര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഡിജിറ്റലായി വെര്‍ച്വല്‍ ടൂളുകള്‍ ഉപയോഗിച്ച് വെര്‍ച്വലായി തന്നെ റിപ്പയറിങ് പഠിക്കാം.
ഞായറാഴ്ച ദുബായ് ദേരയിൽ നടന്ന ബ്രിട്കോവേഴ്സ് പ്രദർശനച്ചടങ്ങിൽ 14 രാജ്യങ്ങളിൽ നിന്നുള്ള 90 സ്മാർട്ഫോൺ ടെക്നോളജി വിദഗ്ധർ പങ്കെടുത്തു. പ്രദർശനം ലോകപ്രശസ്ത സ്മാർട്ഫോൺ ടെക്നോളജി കമ്പനിയായ ബോർണിയോ സ്കിമാറ്റിക്സ്, ഇന്തോനീഷ്യ (Borneo Schematics, Indonesia) സി.ഇ.ഒ. റിസാൽ അർസിയാദ് ഡൈനി (Rizal Arsyad Dini) ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യ മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ടാണ് ബ്രിട്കോ ആന്റ് ബ്രിഡ്കോ.ലോകത്തെവിടെ നിന്നും ബ്രിട്കോവേഴ്സിൽ പ്രവേശിക്കാം. മൊബൈൽഫോൺ റിപ്പയറിങ് പരിശീലനം സൌജന്യമായാണ് ബ്രിട്കോവേഴ്സിൽ ലഭ്യമാകുക. പ്ളസ് ടുവോ ഡിഗ്രിയോ കഴിഞ്ഞ വിദ്യാർഥികൾക്ക് സ്മാർട് ഫോൺ റീ എൻജിനയറിങ് മേഖലയിൽ ജോലിസാധ്യതയുള്ള കോഴ്സുകൾ നൽകുകയാണ് ബ്രിട്കോ ആന്റ് ബ്രിഡ്കോ. കേവലം ജോലിനേടുക എന്നതിനപ്പുറം ഈ മേഖലയിലെ സംരംഭകരാകാൻ ഉതകുംവിധമുള്ള സമഗ്രമായ പരിശീലനമാണ് ബ്രിട്കോ ആന്റ് ബ്രിഡ്കോ കോഴ്സുകളിലുള്ളത്. ദേശീയ തലത്തിലും രാജ്യാന്തരതലത്തിലും വളരുന്നതിനുള്ള പ്രായോഗിക തുടർപരിശീലനങ്ങൾ ബ്രിട്കോ ഉറപ്പുനൽകുന്നതായും അധികൃതർ പറയുന്നു.
ബ്രിട്കോ ആന്റ് ബ്രിഡ്കോ ദുബായ് ഇൻസ്റ്റിറ്റ്യൂട്ട് ദുബായ് ഗവൺമെന്റ് അംഗീകാരം (KHDA) നേടിയ ഏക മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ബ്രിട്കോ ആന്റ് ബ്രിഡ്കോ എന്നും അധികൃതർ പറഞ്ഞു. ലോകത്തെവിടെ നിന്നും ഈ അപ്ലിക്കേഷൻ ഉപയോഗിക്കാമെന്നും മൊബൈൽ റിപ്പയറിങ് പരിശീലനം സൗജന്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ ബ്രിട്കോ ആൻഡ് ബ്രിഡ്‌കോ മാനേജിങ് ഡയറക്ടർ മുത്തു കോഴിച്ചെന,ഐ എം പി ടി മാനേജിങ് ഡയറക്ടർ വി പി എ കുട്ടി, മുജീബ് പുല്ലൂർത്തോടി,മുഹമ്മദ് ഷാരിഖ്,ഡെൻസിൽ ആന്റണി എന്നിവർ പങ്കെടുത്തു.