2022-ലെ യുഎഇയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) പ്രാഥമിക കണക്കുകൾ ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ പുറത്തിറക്കിയതായി സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. ഇതനുസരിച്ച് 2022-ൽ യുഎഇയുടെ ജിഡിപി സ്ഥിരമായ വിലയിൽ 7.9 ശതമാനം വർധിച്ച് 1.62 ട്രില്യൺ ദിർഹത്തിലെത്തി. നിലവിലെ വിലയിൽ, 22.1 ശതമാനം വർധിച്ച് 1.86 ട്രില്യൺ ദിർഹമായി, 2021 നെ അപേക്ഷിച്ച് 337 ബില്യൺ ദിർഹത്തിന്റെ നേട്ടമാണുണ്ടായിരിക്കുന്നത്.
ഫെഡറൽ കോംപറ്റീറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ പുറത്തിറക്കിയ 2022ലെ യുഎഇയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) പ്രാഥമിക കണക്കുകൾ രാജ്യത്തിന്റെ സാമ്പത്തിക പ്രകടനത്തിന്റെ കരുത്തും അനുകൂലമായ വളർച്ചാ നിരക്കിന്റെ നേട്ടവും വീണ്ടും ഉറപ്പിക്കുന്നതായി യുഎഇ സാമ്പത്തിക മന്ത്രി പറഞ്ഞു. സാമ്പത്തിക തന്ത്രങ്ങളും സാമ്പത്തിക വൈവിധ്യവൽക്കരണത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക പദ്ധതികളും സ്വീകരിക്കുന്നതിനൊപ്പം ആഗോള മാറ്റങ്ങളോട് പ്രതികരിക്കുന്നതിൽ വേഗതയിലും കൃത്യതയിലും ഉള്ള സാമ്പത്തിക നയങ്ങൾ സ്വീകരിച്ചുകൊണ്ട്, നൂതന സാമ്പത്തിക മാതൃക കെട്ടിപ്പടുക്കാൻ യുഎഇ പ്രവർത്തിക്കുക്യാണെന്നു അൽ മാരി പറഞ്ഞു. .