കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആഡംബര പാർപ്പിട സമുച്ചയായ ലാൻകാസ്റ്റർ ദുബൈയിൽ നിർമ്മാണം പൂർത്തിയായി. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് ആദ്യ ഫ്ലാറ്റിന്റെ താക്കോൽ ഉടമയ്ക്ക് കൈമാറി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ദുബായ് പാർപ്പിട പദ്ധതികളുടെ പ്രഖ്യാപനം നടത്തി. 11 മാസം കൊണ്ടാണ് ഗ്രൂപ്പ് ദുബായിലെ കോൺഫിഡന്റ് ലാൻകാസ്റ്റർ പൂർത്തീകരിച്ചത്. ദുബായ് ലിവാൻ കമ്യൂണിറ്റിയിലാണ് കോൺഫിഡന്റിന്റെ ആദ്യ പാർപ്പിട സമുച്ചയം.

കെട്ടിടത്തിലെ 70% യൂണിറ്റുകളും വിറ്റതായി ചെയർമാൻ ഡോ. സി.ജെ. റോയിയും മകനും ദുബായ് ഡിവിഷൻ മേധാവിയുമായ രോഹിത് റോയിയും പറഞ്ഞു. വരാൻ പോകുന്ന 5 പാർപ്പിട പദ്ധതികളും സി.ജെ. റോയ് പ്രഖ്യാപിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടിയ വൺ, ടൂ ബെഡ് റൂം യൂണിറ്റുകളാണ് നിർമിക്കുന്നത്. 81 ബ്രാൻഡഡ് അപ്പാർട്ട്‌മെന്റുകളാണ് കോൺഫിഡന്റ് ലാൻകാസ്റ്ററിൽ ഉള്ളത്.
വാടക നൽകുന്ന പണത്തിന് വീടു സ്വന്തമാക്കാം എന്നതാണ് കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന വാഗ്ദാനം. വർഷം 70,000 ദിർഹം വാടക കൊടുക്കുന്നവർക്ക് ആ പണമുണ്ടെങ്കിൽ കമ്പനിയുടെ ഒരു യൂണിറ്റ് സ്വന്തമാക്കാമെന്നും സി.ജെ. റോയ് പറഞ്ഞു. മുഴുവൻ സമയ സെക്യൂരിറ്റി, പാർക്കിങ്, സ്വിമ്മിങ് പൂൾ, ജിം, പാർട്ടി റൂമുകൾ, ബാർബിക്യൂ ഏരിയ, സ്പാ, സിനിമ ഹാൾ, ഇൻഡോർ ഗെയിംസ് തുടങ്ങിയ സൗകര്യങ്ങൾ ചേരുന്നതാണ് കോൺഫിഡന്റ് ലാൻകാസ്റ്റർ.