അത്യാധുനിക യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്ത് യുഎഇ, തീരസുരക്ഷയിൽ പുതിയ നാഴികക്കല്ലെന്ന് ഷെയ്ഖ് ഹംദാൻ

അതിനൂതന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അത്യാധുനിക യുദ്ധക്കപ്പൽ നീറ്റിലിറക്കി യുഎഇ. അൽ ഇമാറാത്ത് കോർവെറ്റ്‌നാവിക കപ്പൽ ആണ് യുഎഇ നീറ്റിലിറക്കിയത്. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സൈനിക മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപന ചെയ്ത അൽ ഇമാറാത്ത് കോർവെറ്റ്‌നാവിക കപ്പലിന്റെ കമ്മീഷനിങ് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവഹിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് കപ്പലിന്റെ കമ്മീഷനിങ് അദ്ദേഹം പ്രഖ്യാപിച്ചത്.

രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജലാശയങ്ങൾ സുരക്ഷിതമാക്കുന്നതിനുമുള്ള നാവികസേനയുടെ പ്രതിബദ്ധതയാണ് ഈ കപ്പൽ പ്രതിഫലിപ്പിക്കുന്നതെന്നും രാജ്യത്തിന്റെ തീരസുരക്ഷയിൽ നിർണായകമായ നാഴികക്കല്ലാണ് ഇതെന്നും ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. കപ്പൽ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട ഒരു വീഡിയോയും അദ്ദേഹം എക്‌സിൽ പങ്കുവെച്ചു. നാവിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അൽ ഇമാറാത്ത് കോർവെറ്റിന്റെ പ്രധാന ഭാഗങ്ങൾ പരിശോധിച്ച ഷെയ്ഖ് ഹംദാൻ, കപ്പലിലെ കൊടിമരത്തിൽ ഔപചാരികമായി പതാക ഉയർത്തിയാണ് കപ്പൽ കമ്മീഷൻ ചെയ്തത്. യുഎഇ പതാക ഉയരുമ്പോൾ, ആകാശത്ത് യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളും വീഡിയോയിൽ ദൃശ്യമാണ്.

പുതിയ യുദ്ധക്കപ്പലിൽ അത്യാധുനിക പനോരമിക് സെൻസറുകളും തടസ്സമില്ലാത്ത ഡാറ്റ ശേഖരണത്തിനും പ്രോസസ്സിങ്ങിനുമായി രൂപകൽപന ചെയ്ത ഒരു നൂതന സുരക്ഷാ ഇന്റലിജൻസ് യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നു. റഡാറുകൾ, ഇലക്ട്രോ ഒപ്റ്റിക്കൽ ഉപകരണങ്ങൾ, ഒരു ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, കമ്മ്യൂണിക്കേഷൻ ആന്റിനകൾ എന്നിവയുൾപ്പെടെയുള്ള ഹൈടെക് സെൻസർ സംവിധാനങ്ങളും പ്രത്യേക കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളും അടങ്ങിയതാണ് പുതിയ കപ്പൽ.

യുദ്ധക്കപ്പലിന്റെ രൂപകൽപനയിലും വികസനത്തിലും പ്രധാന പങ്ക് വഹിച്ച ദേശീയ പ്രതിഭകളെ ദുബായ് കിരീടാവകാശി പ്രശംസിച്ചു. രാജ്യത്തിന്റെ സായുധ സേനകൾ സർവ സജ്ജമാണെന്നും ഏത് വെല്ലുവിളികളോടും നിർണായകമായി പ്രതികരിക്കാൻ പ്രാപ്തരാണെന്നും ഉറപ്പാക്കാൻ പ്രതിരോധ മേഖലകൾ കൂടുതൽ നവീകരിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ കപ്പലിന്റെ കമ്മീഷനിങ് എന്നും ശെയ്ഖ് ഹംദാൻ പറഞ്ഞു. കപ്പലിന്റെ ഔദ്യോഗിക കമ്മീഷനിങ് ചടങ്ങിൽ പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ഫദേൽ അൽ മസ്രൂയി, സായുധ സേനാ മേധാവി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇസ്സ സെയ്ഫ് ബിൻ അബ്ലാൻ അൽ മസ്രൂയി, പ്രതിരോധ മന്ത്രാലയ അണ്ടർസെക്രട്ടറി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇബ്രാഹിം നാസർ അൽ അലവി എന്നിവർ പങ്കെടുത്തു.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...