സൗദിയിൽ ഏപ്രിൽ 9 മുതൽ നാല് ദിവസം പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സൗദി മാനവ വിഭവ ശേഷി മന്ത്രാലയം ആണ് പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഏപ്രിൽ 9 ചൊവ്വാഴ്‌ച മുതൽ നാല് ദിവസം ആയിരിക്കും പെരുന്നാൾ അവധി. സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകൾക്ക് വാരാന്ത്യം ഉൾപ്പെടെ 4 മുതൽ 6 ദിവസത്തെ അവധി ലഭിക്കും.
പെരുന്നാൾ അവധിയിൽ വാരാന്ത്യ അവധി വന്നാൽ തൊഴിലാളിക്ക് പെരുന്നാൾ അവധിക്ക് മുമ്പോ ശേഷമോ പ്രസ്‌തുത വാരാന്ത്യ അവധി കൂടെ നൽകണം എന്നതുകൂടി കണക്കിലെടുത്താണ് അവധി. തൊഴിൽ വ്യവസ്ഥയുടെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ (24) രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ തൊഴിലുടമ പാലിക്കണമെന്നും മാനവവിഭവശേഷി മന്ത്രാലയം കൂട്ടിച്ചേർത്തു.