ഹജ്ജ് തീര്‍ഥാടകരെ സംബന്ധിച്ചിടത്തോളം ഏറ്റവും തിരക്കേറിയ ദിവസമാണ് ഹജ്ജ് തീർഥാടനത്തിലെ പ്രധാനചടങ്ങുകളിലൊന്നായ മിനായിലെ ജംറകൾക്കു നേരെയുള്ള കല്ലേറുകർമ്മം ഇന്ന് മുതൽ നടക്കും. 20 ലക്ഷത്തിലേറെ വരുന്ന തീർഥാടകർ പങ്കെടുക്കും. ഇന്നലെ പകല്‍ അറഫാ സംഗമവും രാത്രി മുസ്ദലിഫയിലെ താമസവും കഴിഞ്ഞ് ഹജ്ജ് തീര്‍ഥാടകര്‍ മിനായില്‍ തിരിച്ചെത്തി. മുസ്ദലിഫയിൽനിന്ന് മിനായിലെത്തുന്ന ഹാജിമാർ ആദ്യ ദിവസത്തെ കല്ലേറ് നടത്തി മക്കയിൽചെന്ന് കഅബ പ്രദക്ഷിണം, തലമുണ്ഡനം എന്നിവ നിർവഹിക്കും.
മിനായിലെ മൂന്ന് ജംറകളില്‍ പ്രധാനപ്പെട്ട ജംറത്തുല്‍ അഖബയിലാണ് ഇന്ന് കല്ലെറിയുന്നത്. ഇന്നലെ രാത്രി മുസ്ദലിഫയില്‍ നിന്നും ശേഖരിച്ച കല്ലുകളാണ് ചെകുത്താന്‍റെ പ്രതീകമായ ജംറയില്‍ എറിയുന്നത്. പിശാചിന്റെ പ്രതീകമായ ജംറതുൽ അക്ബയിലാണ് ആദ്യദിവസം ഏഴ് കല്ലുകൾ വീതമെറിയുക. എല്ലാ പൈശാചിക ശക്തികൾക്കുമെതിരെയുള്ള പ്രതിരോധ പ്രഖ്യാപനമാണ് ജംറയിൽ കല്ലെറിയൽ.