ദുബായ്: പട്ടാമ്പി നിവാസികളുടെ കൂട്ടായ്മയായ ഇമാറാത്ത് പട്ടാമ്പിയുടെ നാലാമത് ഫാമിലി ഗ്രാന്‍ഡ് ഫെസ്റ്റ് ‘പട്ടാമ്പി ദേശോത്സവം’ നവംബര്‍ 13ന് ഞായറാഴ്ച നടക്കും. ദുബായ് മംസര്‍ ഏരിയയിലെ അല്‍ ഷബാബ് അല്‍ അറബി ഡോമില്‍ ആണ് പരിപാടി നടക്കുക എന്ന് സംഘാടകര്‍ അറിയിച്ചു. പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍, പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കൂടാതെ വിവിധ മേഖലകളിലെ പ്രമുഖരായ നഞ്ചിയമ്മ (ദേശീയ അവാര്‍ഡ് ജേതാവ്), മാളവിക ശ്രീനാഥ് (ചലച്ചിത്ര നടി), ഉമാ പ്രേമന്‍ (സാമൂഹിക പ്രവര്‍ത്തക), സനീഷ് നമ്പ്യാര്‍ (മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍), അബ്ദുള്‍ സലാഹ് (അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്), അഷ്‌റഫ് താമരശ്ശേരി, (സാമൂഹിക പ്രവര്‍ത്തകന്‍), അഡ്വ. വൈ.എ റഹീം (ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ്), ഡോ. ഷാനിദ് (ജെബിഎസ് ഗ്രൂപ്) എന്നിവരെ ചടങ്ങില്‍ ആദരിക്കും.
സാംസ്‌കാരിക ഘോഷയാത്രയോടു കൂടി ആണ് പരിപാടികള്‍ ആരംഭിക്കുക. പഞ്ചവാദ്യം, ശിങ്കാരി മേളം, ഗാനമേള, നൃത്തനൃത്യങ്ങള്‍, മിമിക്‌സ് പരേഡ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. വള്ളുവനാടന്‍ സദ്യയുമുണ്ടാകും. ഇമാറാത്ത് പട്ടാമ്പി പ്രസിഡന്റ് രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി നവാസ് പരുവാരത്ത്, ട്രഷറര്‍ ജസീര്‍ പേരേത്ത്, പ്രോഗാം കോഓര്‍ഡിനേറ്റര്‍ അഷ്‌കര്‍, ഉപദേശക സമിതിയംഗം ബഷീര്‍ ബെല്ലോ (ബെല്ലോ ഗ്രൂപ്), അഡ്വ. അലീന ബിജു (ജെബിഎസ് ഗ്രൂപ്), മുനീര്‍ (ഫ്രൈഡേ ഫുഡ്‌സ്) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.