‘വണ്‍ ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ്’ : ഡോ. ആസാദ് മൂപ്പന്‍ 5 മില്യണ്‍ ദിര്‍ഹം സംഭാവന നല്‍കും

യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ‘ വണ്‍ ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ്’ കാമ്പെയ്നിനെ പിന്തുണച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സ്ഥാപകചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ 5 ദശലക്ഷം ദിര്‍ഹം സംഭാവന പ്രഖ്യാപിച്ചു.

ആഗോള തലത്തില്‍ പട്ടിണിയെ അകറ്റുക എന്ന ലക്ഷ്യത്തോടെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടപ്പാക്കുന്ന ഉദ്യമമാണ് വണ്‍ ബില്യണ്‍ മീല്‍സ് എന്‍ഡോവ്‌മെന്റെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നിരാലംബരായ ആളുകള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കികൊണ്ട് ദൈവം നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് പകരമായി, സമൂഹത്തിന് തിരികെ നല്‍കാനുള്ള ഇത്തരം ശ്രമങ്ങളില്‍ പങ്കെടുക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണെന്ന് വിശ്വസിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി. മറ്റുവള്ളവരോട് ദയ കാണിക്കുകയെന്നത് ഒരു ശീലമായി കാണേണ്ടതാണെന്ന സന്ദേശമാണ് ഇത് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം സംഘടിപ്പിച്ച യുഎഇയുടെ മുന്‍ റമദാന്‍ കാമ്പെയ്നുകളായ 2020ലെ ’10 മില്യണ്‍ മീല്‍സ്” കാമ്പെയ്നും, 2021 റമദാനിലെ ‘100 മില്യണ്‍ മീല്‍സ്” കാമ്പെയ്‌നും 2022 റമദാനില്‍ ആരംഭിച്ച ‘വണ്‍ ബില്യണ്‍ മീല്‍സ്’ കാമ്പെയിനിന്റെയും തുടര്‍ച്ചയായാണ് ഇത്തവണയും വിപുലമായ നിലയില്‍ വണ്‍ ബില്ല്യണ്‍ മീല്‍സ് കാമ്പെയ്ന്‍ സംഘടിപ്പിച്ചത്. 70,000-ലധികം പേര്‍ സംഭാവനകള്‍ നല്‍കിയ ഈ കാമ്പയ്ന്‍ ഇതിനകം 404 മില്യണ്‍ ദിര്‍ഹം സമാഹരിച്ചുകഴിഞ്ഞു.

കാമ്പെയ്നിന്റെ വെബ്സൈറ്റ് www.1billionmeals.ae, ടോള്‍ ഫ്രീ നമ്പര്‍ 800 9999 വഴിയുള്ള ഒരു സമര്‍പ്പിത കോള്‍ സെന്റര്‍ എന്നിവയുള്‍പ്പെടെ അഞ്ച് പ്രധാന ചാനലുകളിലൂടെ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ‘വണ്‍ ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ്” ഫണ്ടിലേക്കുള്ള സംഭാവനകള്‍ നൽകാം. എമിറേറ്റ്‌സ് എന്‍ബിഡിയുടെ കാമ്പെയിന്‍ ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് യുഎഇ ദിര്‍ഹമിലെ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും സംഭാവനകളയക്കാം. എസ്എംഎസ് വഴിയുള്ള സംഭാവനകള്‍, പ്രതിമാസ സബ്സ്‌ക്രിപ്ഷനിലൂടെ ദിവസേന ഒരു ദിര്‍ഹം സംഭാവന ചെയ്യുന്നതിനുള്ള ഓപ്ഷന്‍ ഉപയോഗപ്പെടുത്തിയും ചെയ്യാം. ഡു ഉപയോക്താക്കള്‍ക്ക് ‘Meal’ എന്ന വാക്ക് 1020 എന്ന നമ്പറിലേക്കും, ഇത്തിസലാത്ത് ഉപയോക്താക്കള്‍ക്ക് 1110 എന്ന നമ്പറിലേക്കും എസ്എംഎസ് അയച്ചുകൊണ്ട് സംഭാവനകള്‍ നല്‍കാം. DubaiNow ആപ്പ് വഴി കാമ്പെയ്നിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ”Donations” എന്ന ടാബില്‍ ക്ലിക്കുചെയ്തും സംഭാവന നല്‍കാം.

മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു

വിദേശ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളിലേക്കാണ് മോദിയുടെ യാത്ര. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിച്ചു മോദി നൈജീരിയൻ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയിൽ...

മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ സ്ത്രീയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

കുക്കി തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായ ആറ് പേരിൽ മൂന്ന് പേരെ മണിപ്പൂർ-ആസാം അതിർത്തിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയതായി വൃത്തങ്ങൾ...

ഉത്തർപ്രദേശിൽ ആശുപത്രിയിൽ തീപിടുത്തം, 10 നവജാത ശിശുക്കൾ മരിച്ചു

ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട്...

സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ, പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഇതോടെ വില 55,480 രൂപയിലെത്തി. ഗ്രാമിന് 10 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം...

അയ്യനെ കാണാൻ ഭക്തജന തിരക്ക്, ശബരിമല സന്നിധാനത്ത് മണ്ഡലകാല പൂജകള്‍ക്ക് തുടക്കമായി

വൃശ്ചിക പുലരിയിൽ സന്നിധാനത്തെത്തി അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്. 3:00 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ പുതിയ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്നു. ഇന്ന് 70,00O പേരാണ് ഓൺ ലൈൻ വഴി...

കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് നേതാക്കൾ

ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ സ്വീകരിച്ച് കോൺഗ്രസ് നേതൃത്വം. പാലക്കാട്ടെ കെപിസിസി ഓഫീസിൽ കെ സുധാകരൻ അടക്കം കോൺഗ്രസ് നേതാക്കൾ ഷോൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു....

‘സന്ദീപിന് ഇവിടെ കിട്ടിയതിനേക്കാൾ വലിയ കസേരകൾ കിട്ടട്ടെ, സതീശനും സുധാകരനും ആശംസകള്‍’: പരിഹസിച്ച് കെ സുരേന്ദ്രൻ

കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയറെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സന്ദീപിന് ഇവിടെ കിട്ടിയതിനേക്കാൾ വലിയ കസേരകൾ കിട്ടട്ടെ എന്നായിരുന്നു സുരേന്ദ്രൻ പരിഹാസരൂപേണയുള്ള പരാമർശം. ബലിദാനികളെ സന്ദീപ് വഞ്ചിച്ചുവെന്നും കെ സുരേന്ദ്രൻ...

ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു

അഭ്യൂഹങ്ങൾക്കൊടുവിൽ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാക്കളെ സാക്ഷിയാക്കി പാലക്കാട്ടെ വേദിയിൽ വെച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു. കേരളത്തിന്റെ ചുമതലയുള്ള...