മിഡിലീസ്റ്റിലെ ആദ്യ ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡുമായി ‘ഒ ഗോൾഡ്’

ദുബായ്: യുഎഇയിലെ പ്രമുഖ ഡിജിറ്റൽ സ്വർണ്ണ നിക്ഷേപ പ്ലാറ്റ്‌ഫോമായ ഒ ഗോൾഡ് മദ്ധ്യ പൂർവദേശത്തെ ആദ്യ ശരിഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്‌ഡ്‌ കാർഡ് പുറത്തിറക്കുന്നു. യുഎഇ ആസ്ഥാനമായി ശരിഅത്ത് പ്രകാരം പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ മവാരിദ് ഫിനാൻസുമായുള്ള പങ്കാളിത്തത്തോടെയാണ് വ്യാപാരികൾക്കും സാധാരണക്കാർക്കും ഒരു പോലെ പ്രയോജനകരമായ പ്രീപെയ്‌ഡ്‌ കാർഡ് അവതരിപ്പിക്കുന്നത്.

സ്വർണ വിപണിയിലേക്ക് എല്ലാവർക്കും പ്രവേശനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഒ ഗോൾഡ്, നിക്ഷേപത്തിനോ ദൈനംദിന ഉപയോഗത്തിനോ ഉള്ള സ്വർണ്ണം വെള്ളി എന്നിവ വാങ്ങാനും വിൽക്കാനും പാട്ടത്തിന് നൽകാനും വീണ്ടെടുക്കാനുമുള്ള തടസരഹിതമായ പ്ലാറ്റ്‌ഫോമാണ് ഉപയോക്താക്കൾക്ക് നൽകുന്നത് എന്ന് അധികൃതർ അറിയിച്ചു. സ്വർണം വീണ്ടെടുക്കൽ, സ്വർണാധിഷ്ഠിത സമ്പാദ്യസാധ്യതകൾ തുടങ്ങിയ സവിശേഷതകളും ഉൾക്കൊള്ളുന്നു. SAM പ്രഷ്യസ് മെറ്റൽസ്, AKW കൺസൾട്ടന്റ്സ് തുടങ്ങിയ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തോടെ സ്വർണവും ഡിജിറ്റൽ സ്വർണ്ണവും ഒ ഗോൾഡ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു.

സുതാര്യത, സാമൂഹിക പ്രതിബദ്ധത, സമഗ്രത എന്നിവ മുൻനിർത്തി വ്യക്തികൾക്കും, ചെറുകിട, ഇടത്തരം സംരംഭകർക്കും കോർപ്പറേറ്റ് ക്ലയന്റുകൾക്കും മവാരിദ് ഫിനാൻസ് സേവനം നൽകുന്നുണ്ടെന്നും സമഗ്രമായ ധാർമിക ബാങ്കിങ്ങ്, ധനകാര്യ സേവനങ്ങൾ നൽകുന്ന സ്‌ഥാപനമാണ് 2006 മുതൽ യു എ ഇ ആസ്ഥാനമായി ശരിഅത്ത് പ്രകാരം പ്രവർത്തിക്കുന്ന മവാരിദ് ഫിനാൻസ് എന്നും അധികൃതർ അവകാശപ്പെടുന്നു. സ്വർണ്ണത്തിന്റെ കാലാതീതമായ മൂല്യവും പ്രായോഗികമായ ആധുനിക ഉപയോഗവും സമന്വയിപ്പിച്ചുള്ള ധാർമ്മിക സാമ്പത്തിക സേവനങ്ങൾ ഉപയോക്താക്കൾക്ക് നൽകുക എന്നതാണ് ലക്ഷ്യമെന്നും മവാരിദ് ഫിനാൻസുമായുള്ള പങ്കാളിത്തം, വിപണിയിലേക്ക് സമഗ്രവും ശരിഅത്ത് അധിഷ്ഠിതവുമായ നവീകരണം കൊണ്ടുവരാനുള്ള ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണെന്നും ഒ ഗോൾഡിന്റെ സ്ഥാപകൻ ബന്ദർ അലോത്ത്മാൻ പറഞ്ഞു. ഈ നവീന സംരംഭത്തിൽ ഒ ഗോൾഡുമായി സഹകരിക്കുന്നതിൽ മവാരിദ് ഫിനാൻസിന് സന്തോഷമുണ്ടെന്ന് മവാരിദ് ഫിനാൻസിന്റെ സിഇഒ റാഷിദ് അൽ ഖുബൈസി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് www.ogold.app അല്ലെങ്കിൽ www.mawarid.ae എന്നിവ സന്ദർശിക്കാവുന്നതാണ്.

ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ; സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെയും വർധനവില്ല

രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കുവർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി...

പുതിയ പാൻ-ആധാർ നിയമവും ബാങ്ക് ചാർജുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ

2025 ജൂലൈയിലെ നിരവധി സാമ്പത്തിക പരിഷ്കരണങ്ങൾ വരുത്തുകയാണ്. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ന് മുതല്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പ്രക്രിയയില്‍ ജൂലൈ 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് നിര്‍ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇനി ടിക്കറ്റെടുക്കാന്‍ IRCTCയുമായി ബന്ധപ്പെട്ട ഈ 3 സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതുപ്രകാരം IRCTC...

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നു

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനങ്ങളിലെ ഒന്നിലധികം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) തിങ്കളാഴ്ച രാവിലെ...

വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ്‌ സിപിഐ എം ജനറൽ...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യു ടി...

മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ...

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം- എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആണ് അദ്ദേഹം നിലപാട്...