ദുബായിലെ പുതിയ ക്ഷേത്രം ഭക്തർക്ക് സമർപ്പിച്ചു

ദുബായ് : ദുബായിലെ ജബല്‍ അലിയിലെ ഏറ്റവും പുതിയ ഹിന്ദു ക്ഷേത്രത്തിന്റെ വാതിലുകള്‍ വിശ്വാസികള്‍ക്കായി സമർപ്പിച്ചു. യു എ ഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ആണ് വിളക്ക് കൊളുത്തി ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ച് ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുത്തത്. 2012-ല്‍ തുറന്ന ഗുരുദ്വാരയോട് ചേര്‍ന്നാണ് പുതിയ ക്ഷേത്രം. ക്ഷേത്രത്തിൽ ആകെ പതിനാറ് പ്രതിഷ്ഠകളുണ്ട്. പരമശിവനാണ് മുഖ്യപ്രതിഷ്ഠ. സ്വാമി അയ്യപ്പന്‍, ഗുരുവായൂരപ്പന്‍ തുടങ്ങി സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. യുഎഇ മുന്നോട്ടുവയ്ക്കുന്ന സഹിഷ്ണുതയും മതേതരചിന്തയും അന്വര്‍ഥമാക്കി സിഖ് ഗുരുദ്വാരയോടും ക്രിസ്ത്യന്‍ പള്ളികളോടും ചേര്‍ന്നാണ് പുതിയ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്

പ്രധാന പ്രാര്‍ത്ഥനാ ഹാളിലായിരുന്നു ഉത്‌ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ശൈഖ് നഹ്യാനോടൊപ്പം ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (സിഡിഎ) സോഷ്യല്‍ റെഗുലേറ്ററി ആന്‍ഡ് ലൈസന്‍സിംഗ് ഏജന്‍സി സിഇഒ ഡോ.ഒമര്‍ അല്‍ മുത്തന്ന, ക്ഷേത്രം ട്രസ്റ്റി രാജു ഷ്രോഫ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുള്‍ കരീം ജുല്‍ഫര്‍ എന്നിവരും സംബന്ധിച്ചു. രാജു ഷ്രോഫ് സ്വാഗതം പറഞ്ഞു. യുഎഇയിലെ ഹിന്ദു സമൂഹത്തിന്റെ മതപരമായ അഭിലാഷങ്ങള്‍ നിറവേറ്റുമെന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു. വിവിധ നയതന്ത്ര ഉദ്യോഗസ്ഥര്‍,മതനേതാക്കള്‍, ബിസിനസ്സ് ഉടമകള്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 200-ലധികം പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

യുഎഇയിലുടനീളമുള്ള ഇന്ത്യക്കാരുടെ സ്വപ്ന സാക്ഷാത്കാരമാണ് ക്ഷേത്രമെന്ന് ഷ്രോഫ് പറഞ്ഞു. സെപ്റ്റംബറില്‍ ഏകദേശം 200,000 ആളുകള്‍ ക്ഷേത്രം സന്ദര്‍ശിച്ചതായി ഷ്രോഫ് വിശദീകരിച്ചു. ക്ഷേത്ര സന്ദര്‍ശനത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ജബല്‍ അലിയില്‍ പുതിയ ക്ഷേത്രവും ഏഴ് പള്ളികളും ഉള്‍പ്പെടെ നിലവില്‍ ഒമ്പത് ആരാധനാലയങ്ങളുണ്ട്.

ഷിംജിത മുസ്തഫ ഒളിവിൽ തന്നെ, സംസ്ഥാനം വിട്ടതായി സൂചന

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ലൈംഗിക അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഷിംജിത മുൻ‌കൂർ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയതായാണ് അറിയുന്നത്. ഷിംജിതക്കെതിരെ ശക്തമായ...

ഫെബ്രുവരി 10 ന് ശേഷം വിമാന റദ്ദാക്കലുകൾ ഉണ്ടാകില്ല; ഇൻഡിഗോ എയർലൈൻസ്

നിലവിലെ അംഗീകൃത നെറ്റ്‌വർക്കിന്റെയും ക്രൂ ലഭ്യതയുടെയും അടിസ്ഥാനത്തിൽ ആവശ്യകതകൾ നിറവേറ്റാൻ ആവശ്യമായ പൈലറ്റ് ശക്തിയുണ്ടെന്നും 2026 ഫെബ്രുവരി 10 ന് ശേഷം വിമാന റദ്ദാക്കലുകൾ ഉണ്ടാകില്ലെന്ന് ഇൻഡിഗോ എയർലൈൻസ് കമ്പനി സിവിൽ ഏവിയേഷൻ...

എട്ട് യുദ്ധങ്ങൾ തടഞ്ഞു, എട്ട് നൊബേൽ സമ്മാനത്തിന് അർഹതയുണ്ട്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

തന്റെ രണ്ടാം ഭരണകാലത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ നൊബേൽ സമ്മാന സമിതിക്കെതിരെയും നോർവേക്കെതിരെയും കടുത്ത ആരോപണങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.താൻ എട്ട് യുദ്ധങ്ങൾ തടഞ്ഞുവെന്നും അതിനാൽ ഓരോ...

സിനിമയിലെ സസ്പെൻസ് കഥാപാത്രങ്ങളെ വെളിപ്പെടുത്താതെ ‘ചത്താ പച്ച’ ടീം ദുബായിൽ

ദുബായ്: ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തി റിംഗ് പശ്ചാത്തലമാക്കി നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച; ദ റിംഗ് ഓഫ് റൗഡീസ്' എന്ന മലയാള സിനിമയുടെ പ്രമോഷന്റെ ഭാഗമായി 'ചത്താ പച്ച' ടീം...

ട്രംപിന്‍റെ ‘ബോർഡ് ഓഫ് പീസി’ലേക്കുള്ള ക്ഷണം സ്വീകരിച്ച് യുഎഇ പ്രസിഡന്റ്

ഗാസയിൽ സമാധാനം ലക്ഷ്യമിട്ടുള്ള ‘ബോർഡ് ഓഫ് പീസി'ൽ അംഗമാകാനുള്ള ക്ഷണം യുഎഇ ഔദ്യോഗികമായി സ്വീകരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ...

150 രാജ്യങ്ങളിൽ സുഗന്ധം പരത്തി ‘ഫ്രാഗ്രന്‍സ് വേൾഡ്’, വിജയാഘോഷത്തിൽ മുഖ്യാഥിതിയായി മമ്മൂട്ടി

ദുബായ്: പ്രമുഖ പെർഫ്യൂം ബ്രാൻഡ് ആയ 'ഫ്രാഗ്രൻസ് വേൾഡ്' നൂറ്റമ്പത് രാജ്യങ്ങളിൽ എത്തിയതിന്‍റെ ആഘോഷ പരിപാടികൾക്ക് ദുബായിൽ തുടക്കമായി. മലയാളിയായ പോളണ്ട് മൂസയുടെ ഉടമസ്ഥതയിലുള്ളതാണ് 'ഫ്രാഗ്രൻസ് വേൾഡ്'. ആ​ഘോ​ഷ ച​ട​ങ്ങി​ൽ ന​ട​ൻ മ​മ്മൂ​ട്ടി​...

അരുണാചൽ പ്രദേശിലെ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു

അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കെത്തിയ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. കൊല്ലം സ്വദേശി ദിനു (26) വിന്റെ മൃദദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന മാധവ് മഹാദേവിന്റെ (24) മൃദദേഹത്തിനായി തടാകത്തിൽ തിരച്ചിൽ തുടരുകയാണ്. ഗുവാഹത്തി വഴി...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ വൈകി

ഡൽഹി-എൻസിആറിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനാൽ ഇന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ എല്ലാം തന്നെ വൈകി. കൊടും തണുപ്പ്, അപകടകരമായ വായു നിലവാരം എന്നിവയുടെ വിഷാംശം കലർന്നത് ദൃശ്യപരത വളരെ താഴ്ന്ന നിലയിലേക്ക് നയിച്ചതും വിമാന...