പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഷാർജ എമിറേറ്റിൽ രണ്ട് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് ലഭിക്കും. ഷാർജയിൽ എല്ലാ വെള്ളിയാഴ്ച്ചയും പാർക്കിംഗ് സൗജന്യമാണ്. ഇതുകൂടി കണക്കാക്കിയാൽ ജനുവരി 1 വ്യാഴാഴ്ചയും ജനുവരി 2 വെള്ളിയാഴ്ചയും വാഹനം പാർക്ക് ചെയ്യുന്നതിന് പാർക്കിംഗ് ഫീസ് അടയ്ക്കേണ്ടതില്ല. എന്നാൽ ഔദ്യോഗിക അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്ന സ്മാർട്ട് പാർക്കിംഗ് യാർഡുകളും ‘നീല പെയ്ഡ്-പാർക്കിംഗ് സോണുകളും’ സൗജന്യ പാർക്കിംഗ് ലഭ്യമാവില്ല.

