യുഎഇയില്‍ പുതിയ ഇന്ധനവില നിര്‍ണയിക്കുന്ന സമിതി സെപ്തംബർ മാസത്തേക്കുള്ള പുതിയ വില പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ ഇന്ധനവില കമ്മിറ്റി. ഓഗസ്റ്റിനേക്കാൾ ഇന്ധനവില സെപ്റ്റംബറിൽ വർധിപ്പിച്ചിട്ടുണ്ട്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.42 ദിർഹമാണ് പുതുക്കിയ വില. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.31 ദിർഹം, ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.23 ദിർഹം, ഡീസൽ ലിറ്ററിന് 3.40 ദിർഹവുമാണ് പുതുക്കിയ വില. സെപ്റ്റംബർ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് ഓഗസ്റ്റ് മാസത്തില്‍ 3.14 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് ഓഗസ്റ്റില്‍ 3.02 ദിര്‍ഹവും ഇ പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.95 ദിര്‍ഹമായിരുന്നു വില. ഡീസല്‍ ലിറ്ററിന് 3.40 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റില്‍ ഇത് 2.95 ദിര്‍ഹമായിരുന്നു.