മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിക്ക് യുഎഇയിൽ ഉപകേന്ദ്രം വരുന്നു

കേരള സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയ്ക്ക് യുഎഇയിൽ ഉപകേന്ദ്രം സ്ഥാപിക്കുമെന്ന് അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി അറിയിച്ചു. ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം അടുത്ത ഫെബ്രുവരിയിൽ നടത്തും. അക്കാഡമിയുടെ കീഴിലുള്ള പ്രവർത്തനങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കാനാണ് ഉദ്ദേശമെന്നും വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ ഓഫ് മാപ്പിള ആർട്സ് തുടങ്ങുമെന്നും ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡോ. ഹുസൈൻ രണ്ടത്താണി പറഞ്ഞു. മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഒപ്പന, വട്ടപ്പാട്ട്, കോൽക്കളി, അറബി മലയാളം എന്നിവയിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ ഈ കേന്ദ്രങ്ങളിൽ ആരംഭിക്കും. ഉപകേന്ദ്രത്തിന് ആവശ്യമായ സ്ഥലം കണ്ടെത്താനും പാട്രൺ, ഭാരവാഹികൾ എന്നിവരെ തിരഞ്ഞെടുക്കാനും സമിതിയെ നിയോഗിച്ചിട്ടുണ്ട്. എൻ കെ കുഞ്ഞുമുഹമ്മദ്, ശംസുദ്ധീൻ നെല്ലറ, ഡോ . അബ്ബാസ് പനക്കൽ, അബ്ദുൽ അസിസ് എം, ടി ജമാലുദ്ദീൻ, പി. എം.അബ്ദുറഷീദ് തുടങ്ങിയവരാണ് ഭാരവാഹികൾ.

കലാ- സാഹിത്യ രംഗത്ത് പ്രവാസികൾക്ക് മികച്ച പരിശീലനം നൽകി അക്കാദമി നേരിട്ട് പരീക്ഷ നടത്തി കേരള സർക്കാറിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകും. യുഎഇ യിലെ സ്കൂൾ കുട്ടികൾക്കും മാപ്പിള കലകളിൽ പരിശീലനം നൽകാൻ പദ്ധതിയുണ്ടാക്കും. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയുമായി സഹകരിച്ചു കൊണ്ട് മലബാറുമായി ബന്ധപ്പെട്ട കൈയെഴുത്തു പ്രതികളുടെ സംരക്ഷണത്തിനും പരസ്പര കൈ മാറ്റത്തിനുമുള്ള പദ്ധതിയും അക്കാഡമിയുടെ കീഴിൽ ആരംഭിക്കുന്നുണ്ട്.

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹിതനാവുന്നു

കോൺഗ്രസ് ജനറൽ സെക്രട്ടറിയും കേരളത്തിലെ വയനാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വാദ്രയുടെയും മകനായ റെയ്ഹാൻ വിവാഹിതനാകുന്നു. റെയ്ഹാൻ തന്റെ കാമുകി അവിവ ബെയ്ഗുമായി വിവാഹനിശ്ചയം ഉടൻ നടക്കും. കഴിഞ്ഞ...

പുതുവത്സരാഘോഷ പരിപാടി ‘സൗത്ത് കാര്‍ണിവല്‍’ നാളെ ദുബായിൽ

ദുബായ്: പുതുവത്സരാഘോഷ പരിപാടി 'സൗത്ത് കാര്‍ണിവല്‍ ദുബായ് 2025' നാളെ നടക്കും. ദുബായ് സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വൈകീട്ട് നാല് മണി മുതല്‍ ആണ് ജാസി ഗിഫ്റ്റ്, ഡാബ്‌സി ഉൾപ്പെടെയുള്ള...

ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ലിവർ സിറോസിസ്, സന്ധിവേദന, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അവരെ...

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതേ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പേരെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു...

മനസിന്റെയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരി; തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93-ആം ശിവഗിരി...

ശബരിമല സ്വർണ്ണകൊള്ള; മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ് ഐ ടി ചോദ്യം ചെയ്തു

ശബരിമല സ്വർണ്ണപ്പാളി കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു....

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമാണ് വിജയകുമാര്‍. കൂട്ടുത്തരവാദിത്തമാണെന്ന പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന...

“ശാസ്തമംഗലത്തെ ഓഫീസ് ശബരിനാഥന്‍റെ സൗകര്യത്തിനല്ല ജനങ്ങളുടെ സൗകര്യത്തിന്” – ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്

എം.എൽ.എ ഹോസ്റ്റലിൽ മുറിയുണ്ടായിരിക്കെ ശാസ്തമംഗലത്ത് എന്തിനാണ് ഓഫീസ് എന്ന ശബരിനാഥന്റെ ചോദ്യത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി വി.കെ. പ്രശാന്ത് എം.എൽ.എ. ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത് ശബരിനാഥന്റെ സൗകര്യത്തിനല്ലെന്നും മണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങളുടെ സൗകര്യത്തിനാണെന്നും...