ഗവര്‍ണര്‍ കേരളത്തെ കാവിവല്‍ക്കരിക്കാൻ ശ്രമിക്കുന്നു, വിവാദ വിഷയത്തിൽ സർക്കാരിനും ഗവർണ്ണർക്കും ഉത്തരവാദിത്വം: എം എം ഹസ്സൻ

ഗവർണ്ണർ വിവാദ വിഷയത്തിൽ സർക്കാരിനും ഗവർണ്ണർക്കും ഉത്തരവാദിത്വമുണ്ടെന്നും, സർവകലാശാലകൾ സ്തംഭിക്കുകയും വിദ്യാർഥികളുടെ ഭാവി ആശങ്കയിലായെന്നും എം എം ഹസ്സന്‍ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ കേരള സർക്കാർ ശ്രമിക്കുന്നു, അത് ഭരണഘടനാപരമായ അവകാശമല്ലേ എന്നും ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ എം എം ഹസ്സൻ ചോദിച്ചു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിയമനത്തോടെ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഗവര്‍ണര്‍ക്ക് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ വഴിയൊരുക്കി കൊടുത്തത്. കേരളം കടക്കെണിയിൽ ആയിരിക്കുക്കുമ്പോഴും മന്ത്രിമാർ വിദേശപര്യടനം നടത്തി ധൂർത്ത് തുടരുന്നു. പ്രവാസി വിഷയത്തിൽ പിണറായി സർക്കാർ നോക്കുക്കുത്തിയാണെന്നും എം എം ഹസ്സൻ ആരോപിച്ചു. ഇന്ത്യയിലേക്ക് പോകാൻ ഇപ്പോഴും എയർസുവിധ രജിസ്റ്റർ നടപടി തുടരാൻ പാടില്ലാത്തതാണെന്നും കോവിഡ് സമയത്ത് തുടങ്ങിയ എയർസുവിധ നടപടി പിൻവലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ സുധാകരൻ വിവാദം അടഞ്ഞ അധ്യായമാണെന്ന് എം എം ഹസ്സൻ വ്യക്തമാക്കി. സുധാകരന്റേതു നാക്കുപിഴ മാത്രമാണ്. അതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ വിഷയം അവസാനിച്ചു. വിലക്കയറ്റം ധൂർത്ത് തുടങ്ങിയ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യുഡിഫ് അടുത്ത മാസം തുടർപ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും എം എം ഹസ്സൻ ദുബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിച്ചു, താനും പാർട്ടിയും ഒരേ ദിശയിലെന്ന് ശശി തരൂർ

ന്യൂഡൽഹി: രാഹുൽ ​ഗാന്ധി-ശശി തരൂർ കൂടിക്കാഴ്ച അവസാനിച്ചു. പാർ‌ലമെൻ്റിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് രാഹുൽ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ വ്യക്തമാക്കി. കെ സി വേണുഗോപാൽ...

‘പൂച്ച പെറ്റു കിടക്കുന്ന ഖജനാവ്, സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത് ; ബജറ്റിനെ വിമർശിച്ച് വി.ഡി സതീശൻ

നിയമസഭയിൽ ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചത്. ബജറ്റിൽ അനാവശ്യ രാഷ്ട്രീയം കലർത്തിയെന്ന് പ്രതിപക്ഷ നേതാവ്...

അജിത് പവാറിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബാരാമതിയിൽ

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻ‌സി‌പി മേധാവിയുമായ അജിത് പവാറിനെ വ്യാഴാഴ്ച ബാരാമതിയിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും ആയിരക്കണക്കിന് അനുയായികളും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഒത്തുകൂടി. ദേശീയ പതാകയിൽ...

അജിത് പവാറിന്റെ മരണം; വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു

വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ദില്ലിയിലെ വിഎസ്ആർ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു. ദില്ലി മഹിപാൽപൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്ആർ...

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ

ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. ടി എം തോമസ് ഐസക്കിനും ഉമ്മൻ ചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ്...

കന്യാസ്ത്രീകൾക്ക് പെൻഷൻ നൽകാൻ കേരള സർക്കാർ തീരുമാനം

കന്യാസ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ...

ഇന്ന് പവന് 1,31,160 രൂപ, വില സർവ്വകാല റെക്കോഡിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് റെക്കോർഡ് വർധനവ്. രിത്രത്തിൽ ആദ്യമായി പവൻ വില 1,31,160 രൂപയിലെത്തി. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 8640 രൂപയാണ്. ഇതോടെ ഗ്രാമിന് 1080 രൂപ ഉയർന്ന് 16,395...

വി എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് ‘വി എസ് സെന്റർ’, ബജറ്റിൽ 20 കോടി രൂപ

മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് വി.എസ്. സെന്റർ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഐതിഹാസികമായ ആ സമരജീവിതം വരുംതലമുറയ്ക്ക് പകർന്നുനൽകാൻ ലക്ഷ്യമിട്ടുള്ള...