കണ്ണൂർ കെഎംസിസിയുടെ “കണ്ണൂർ മഹോത്സവം” ശനിയാഴ്ച തുടങ്ങും, 10 സെഷനുകളിലായി വിവിധ പരിപാടികൾ

ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന കണ്ണൂർ മഹോത്സവം മെഗാ ഇവന്റ് നവംബർ 19, 20 തീയതികളിൽ ഷാർജാ എക്സ്പോ സെന്ററിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്തിലേറെ സെഷനുകളിലായി നടക്കുന്ന പരിപാടികളിൽ ഗൾഫിലെയും നാട്ടിലെയും സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ-സിനിമാ മേഖലകളിൽ നിന്നുള്ള പ്രമുഖർ അതിഥികളായെത്തും.
19 ശനിയാഴ്ച രാവിലെ 10.30ന് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുള്ള സുൽത്താൻ അൽ ഒവൈസി മഹോത്സവം ഉത്ഘാടനം ചെയ്യും. കണ്ണൂരിന്റെ സാംസ്‌കാരിക ചിത്ര-ചരിത്ര പ്രദർശനം, എക്സിബിഷൻ സ്റ്റാളുകളുടെ ഉത്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. വിവിധ സംഘടനാ പ്രതിനിധികളും നേതാക്കളും സംബന്ധിക്കും. 19ന് ഉച്ചക്ക് 2 മണി മുതൽ വിദ്യാർത്ഥികളുടെ പെയിന്റിങ് മത്സരങ്ങൾ, കുട്ടി ഷെഫ് മത്സരം, വനിതകളുടെ പാചക-കേക്ക് മത്സരങ്ങൾ, മെഹന്തി മത്സരം എന്നിവ നടക്കും. വൈകുന്നേരം 6 മണി മുതൽ വനിതാ സമ്മേളനം നടക്കും. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് നടക്കുന്ന ഇൻഡോ-അറബ് സാംസ്കാരിക സന്ധ്യയിൽ സംഗീത വിരുന്നും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

നവംബർ 20 ഞായർ രാവിലെ 11 മണിക്ക് നടക്കുന്ന മുഖ്യധാരാ-പ്രാദേശിക സംഘടനകളുടെ സൗഹൃദ സംഗമത്തിൽ ഗൾഫിലെ വിവിധ ഡിപ്പാർട്ടമെന്റ് മേധാവികളും നോർക്ക പ്രതിനിധികളും സംബന്ധിക്കും. കണ്ണൂർ ജില്ലയിൽ നിന്നുള്ള മഹല്ല്-ക്ഷേത്ര കമ്മിറ്റികൾ, സാംസ്‌കാരിക-കായിക കൂട്ടായ്മകൾ ഉൾപ്പെടെ നൂറിലേറെ സംഘടനകളുടെ ഭാരവാഹികൾ പരിപാടിയിൽ അതിഥികളായെത്തും. ഉച്ചക്ക് 2 മണിക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള അലുംനി-കേമ്പസ് മീറ്റ് നടക്കും. നാട്ടിൽ നിന്നുള്ള നേതാക്കളും ഗൾഫിലെ കാമ്പസ് പ്രതിനിധികളും സംബന്ധിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ബിസിനസ് കോൺക്ലേവിൽ മോട്ടിവേഷൻ സ്പീക്കറും തിരുവന്തപുരത്തെ മാജിക്കൽ സയൻസസ് അക്കാദമി ചെയർമാനുമായ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കും. കണ്ണൂരുകാരായ നാനൂറിലേറെ സംരംഭകർ പരിപാടിയിൽ പങ്കെടുക്കും. ഡോ. എം കെ മുനീർ എം എൽ എ, കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ഗൾഫിലെയും നാട്ടിലെയും സംരംഭക സാരഥികൾ ചടങ്ങിൽ പങ്കെടുക്കും.

വൈകുന്നരം 6 മണി മുതൽ നടക്കുന്ന സമാപന സാംസ്‌കാരിക സംഗമത്തിൽ ഡോ. എം കെ മുനീ൪, യുവനടി അനു സിതാര, രാഷ്ട്രീയ-സാംസകാരിക നേതാക്കൾ, ഗോപിനാഥ് മുതുകാട് എന്നിവർ പങ്കെടുക്കും. വിവിധ മേഖലകളിൽ മുദ്ര ചാർത്തിയവരെ ചടങ്ങിൽ ആദരിക്കും. ഗായകൻ കണ്ണൂർ ശരീഫ്, നാരായണി ഗോപൻ, അക്ബർ ഖാൻ, വേദമിത്ര, ക്രിസ്റ്റകല എന്നിവർ നയിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻപേർക്കും കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ 25% ഡിസ്‌കൗണ്ട് ലഭിക്കാവുന്ന പ്രിവിലേജ് കാർഡുകൾ ലഭിക്കും.

രണ്ടു ദിവസത്തെ മുഴുനീള പരിപാടികളിൽ നാട്ടിലെയും ഗൾഫിലെയും പ്രമുഖ ബ്രാന്ഡുകളുടെയും സേവന ദാതാക്കളുടെയും സ്റ്റാളുകൾ വഴി നിരവധി ഓഫറുകളും ഡിസ്‌കൗണ്ട് വൗച്ചറുകളും ലഭ്യമാകും. രണ്ടു ദിവസത്തെയും പരിപാടികളിൽ പ്രവേശനം സൗജ്യമാണെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി കെ ഇസ്മായിൽ, ഫസ്റ്റ് ഷിപ്പിംഗ് മാനേജിങ് ഡയറക്ടർ ജമീൽ മുഹമ്മദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റയീസ് തലശ്ശേരി, കോർഡിനേറ്റർ റഹ്ദാദ് മൂഴിക്കര, ജില്ലാ കെഎംസിസി പ്രസിഡണ്ട് ടി പി അബ്ബാസ് ഹാജി, ട്രഷറർ കെ വി ഇസ്മായിൽ, പ്രചാരണ സമിതി ചെയർമാൻ റഫീഖ് കല്ലിക്കണ്ടി, പി വി മുഈനുദ്ദീൻ, പി വി ഇസ്മായിൽ, സമീ൪ വേങ്ങാട് എന്നിവർ പങ്കെടുത്തു.

ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35% സംവരണം: മുഖ്യമന്ത്രി നിതീഷ് കുമാർ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന നാരി ശക്തി മുന്നേറ്റത്തിന്റെ ഭാഗമായി ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലെയും 35 ശതമാനം തസ്തികകൾ ബീഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന്...

വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ...

വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്തു എന്ന് ഇരുവരും പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ...

സ്കൂൾ ബസിൽ ട്രെയിനിടിച്ചു, നാല് കുട്ടികൾക്ക്‌ ദാരുണാന്ത്യം, നിരവധി കുട്ടികളുടെ പരിക്ക്

തമിഴ്‍നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിലിടിച്ച് നാല് കുട്ടികൾ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കടലൂർ സർക്കാർ...

എംഎസ്‍സി കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ...

സ്‌കൂളുകളിലെ സൂംബയെ വിമർശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കുമെന്ന ഉത്തരവില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് അധ്യാപകനും വിസ്ഡം മുജാഹിദ് നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന...

കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ...

രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തീരുവകൾ ഉപയോഗിക്കുന്നു; അമേരിക്കക്കെതിരെ ചൈന

അമേരിക്ക മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു മാർഗമായി തീരുവകൾ ഉപയോഗിക്കുന്നതിനെതിരെ ചൈന തിങ്കളാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു. വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10% അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ്...