ഷാർജ: സിനിമയില്‍ സൗണ്ട് എഞ്ചിനീയറിംഗിന്റെ പ്രാധാന്യം ലോകത്തിന് പരിചയപ്പെടുത്തിയ ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടി ഇന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അതിഥിയായെത്തും. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ദുബൈയില്‍ പുരോഗമിക്കുന്നതിനിടെ ആണ് പുസ്തകമേള സന്ദര്ശിക്കാനെത്തന്നത്. ഇന്ന് വൈകുന്നേരം 5:30 മുതൽ 6:30 വരെ ഇന്റലച്വൽ ഹാളിലാണ് പരിപാടി നടക്കുക. സൗണ്ട് എൻജീനീയറിനിലെ അനുഭവത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പുസ്തകത്തെക്കുറിച്ചും ഇന്ന് റസൂല്‍ പൂക്കുട്ടി സംവദിക്കും