മഹ്‌സൂസ് നറുക്കെടുപ്പിൽ നേപ്പാളി യുവാവിന് 2 കോടി ദിർഹം, ഫിലിപ്പൈൻ സ്വദേശിക്ക് 10 ലക്ഷം ദിർഹം, മലയാളിക്ക് 400 ഗ്രാം സ്വർണം

മഹ്‌സൂസിന്റെ 124-ാം നറുക്കെടുപ്പിൽ നേപ്പാളി യുവാവിന് 2 കോടി ദിർഹം (45 കോടിയോളം രൂപ) സമ്മാനമായി ലഭിച്ചു. ഫിലിപ്പൈൻ സ്വദേശി ഷെർലോണിന് 10 ലക്ഷം ദിർഹവും (2 കോടിയിലേറെ രൂപ), റമസാൻ ഗോൾഡൻ നറുക്കെടുപ്പിന്റെ ഭാഗമായി മലയാളിയായ അബൂബക്കറിന് 400 ഗ്രാം സ്വർണവും സമ്മാനമായി ലഭിച്ചു.

നേപ്പാള്‍ പൽപ സ്വദേശിയായ പദം ബഹാദൂറാണ് ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന മഹ്‍സൂസിന്റെ 124-ാമത് പ്രതിവാര നറുക്കെടുപ്പില്‍ 20,000,000 ദിര്‍ഹത്തിന്റെ ഒന്നാംസമ്മാനം സ്വന്തമാക്കിയത്. ഒപ്പം അതേ നറുക്കെടുപ്പില്‍ തന്നെ മഹ്‍സൂസിന്റെ പരിഷ്‍കരിച്ച സമ്മാനഘടന പ്രകാരം റാഫിള്‍ ഡ്രോയില്‍ 1,000,000 ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനം നേടിയ ആറാമത്തെ വിജയിയായി ഫിലിപ്പൈൻ സ്വദേശി ഷെര്‍ലോണിനെയും തെരഞ്ഞെടുത്തു. കുവൈറ്റിൽ വ്യാപാരിയായ പാലക്കാട് പട്ടാമ്പി സ്വദേശി അബൂബക്കറിന് റമസാൻ ഗോൾഡൻ നറുക്കെടുപ്പിന്റെ ഭാഗമായി 400 ഗ്രാം സ്വർണവും സമ്മാനമായി ലഭിച്ചു.

ജനങ്ങളുടെ ജീവിതത്തില്‍, പ്രത്യേകിച്ചും മാസശമ്പളമായി ഏതാനും ആയിരങ്ങള്‍ സ്വപ്നം കണ്ട് യുഎഇയില്‍ എത്തുന്നവരുടെ ജീവിതത്തില്‍, വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നതില്‍ മഹ്‍സൂസിന് വലിയ അഭിമാനമുണ്ടെന്ന് വിജയിയെ പ്രഖ്യാപിക്കാന്‍ മഹ്‌സൂസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഇവിങ്സ് എല്‍.എല്‍.സി സിഇഒ ഫരീദ് സാംജി പറഞ്ഞു. ഇതോടെ, വെറും രണ്ട് വർഷത്തെ പ്രവർത്തനത്തിനുള്ളിൽ മഹ്‌സൂസ് കോടീശ്വരന്മാരുടെ എണ്ണം 39 ആയി. ഇന്നുവരെ 236,000-ലധികം വിജയികൾക്ക് 40,70,00000 ദിർഹം സമ്മാനത്തുകയായി നൽകിയിട്ടുണ്ടെന്ന് മഹ്സൂസ് മാനേജിങ് ഓപറേറ്ററായ ഇ–വിങ്സിന്റെ സിഇഒ ഫരിദ് സംജി പറഞ്ഞു.

കഴിഞ്ഞ 23 വർഷത്തോളമായി ദുബായിൽ ഡ്രൈവറായി ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന പദം പുതിയ ഘടനയിൽ ആരംഭിച്ച 2023-ലെ നറുക്കെടുപ്പിന്റെ ആദ്യത്തെ ജേതാവാണ്. പ്രതിമാസം 5,700 ദിർഹം ശമ്പളം വാങ്ങുന്ന പദം തുക മക്കളുടെ വിദ്യാഭ്യാസത്തിനും അവരുടെ ഭാവിക്കും വേണ്ടി ഉപയോഗിക്കുകയും വളരെക്കാലമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹം ഇത്തരം സേവനങ്ങൾ ഇനിയും ചെയ്യാൻ ഉദ്ദേശിക്കുന്നതായും പറഞ്ഞു. മഹ് സൂസ് നറുക്കെടുപ്പ് ആരംഭിച്ചതു മുതൽ പദം ബഹാദൂർ പങ്കെടുക്കുന്നുണ്ട്. അന്ന് അത് മറ്റൊരു പേരിലാണ് അറിയപ്പെട്ടിരുന്നത്. മഹ്‌സൂസ് നറുക്കെടുപ്പിൽ ഒരിക്കൽ 35 ദിർഹവും 350 ദിർഹവും നേടിയിരുന്നു. പക്ഷേ ഇത്രയും വലിയ തുക ഒരിക്കലും സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ലെന്ന് പദം പറഞ്ഞു.

കഴിഞ്ഞ ആഴ്ച നടന്ന ആറാമത്തെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ 1,000,000 ദിര്‍ഹം നേടിയ ഷെര്‍ലോണും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ദുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ റേഡിയോഗ്രാഫറായി ജോലി ചെയ്യുന്ന 35 വയസുകാരനായ ഷെര്‍ലോൺ നാല് മാസം പ്രായമുള്ള ഒരു കുട്ടിയുടെ പിതാവ് കൂടിയാണ്. നേരത്തെ മഹ്‍സൂസിലൂടെ രണ്ട് വട്ടം 35 ദിര്‍ഹം വീതം സമ്മാനം ലഭിച്ചിട്ടുണ്ട്. വർഷങ്ങളായി കുവൈത്തിൽ വ്യാപാരിയായ മലയാളിയായ അബൂബക്കർ മഹ്സൂസിന്റെ തുടക്കം മുതൽ താൻ ഭാഗ്യ പരീക്ഷണം നടത്തുന്നതായി പറഞ്ഞു. ദുബായിലെത്തിയ അദ്ദേഹം മഹ്സൂസ് അധികൃതരിൽ നിന്ന് സ്വർണനാണയങ്ങൾ ഏറ്റുവാങ്ങി. മിക്കപ്പോഴും ഓൺലൈനിലൂടെ രണ്ടിൽ കൂടുതൽ ടിക്കറ്റുകൾ വാങ്ങാറുണ്ട്, ഇപ്രാവശ്യം 10 ടിക്കറ്റുകളെടുത്തപ്പോൾ ഭാഗ്യം തേടിയെത്തി, സമ്മാനത്തുക കൊണ്ട് ബിസിനസ് കൂടുതൽ മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ആഴ്ചയും 35 ദിര്‍ഹത്തിന്റെ മഹ്‍സൂസ് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ, ഒന്നാം സമ്മാനമായി 20,000,000 ദിര്‍ഹവും രണ്ടാം സമ്മാനമായി 200,000 ദിര്‍ഹവും മൂന്നാം സമ്മാനമായി 250 ദിര്‍ഹവും നല്‍കുന്ന പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഒപ്പം റാഫിള്‍ ഡ്രോയില്‍ എല്ലാ ആഴ്ചയും 1,000,000 ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനവും ഒരാള്‍ക്ക് ലഭിക്കും. പെരുന്നാള്‍ പ്രമാണിച്ച് ഏപ്രില്‍ 22ന് നടക്കുന്ന നറുക്കെടുപ്പില്‍ ഒരു പ്രത്യേക ഗോള്‍ഡന്‍ ഡ്രോ കൂടി മഹ്‍സൂസ് സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ വിജയിക്കുന്ന ഒരാള്‍ക്ക് ഒരു കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണം 100 സ്വര്‍ണ നാണയങ്ങളായി സ്വന്തമാക്കാനും അവസരമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗയാനയുടെയും ബാർബഡോസിന്റെയും പരമോന്നത ദേശീയ പുരസ്കാരം

ഗയാന പരമോന്നത ദേശീയ പുരസ്‌കാരമായ ദി ഓർഡർ ഓഫ് എക്‌സലൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും. ബാർബഡോസ് തങ്ങളുടെ ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസും പ്രധാനമന്ത്രിക്ക് നൽകും. പ്രധാനമന്ത്രി മോദിയെ...

സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി മുൻ എംഎൽഎ അയിഷ പോറ്റി. ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം സിപിഎം കൊട്ടാരക്കര...

“ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ,” വിവാഹമോചനം സ്ഥിരീകരിച്ച് എ ആര്‍ റഹ്മാന്‍

വിവാഹമോചനം ഔദ്യോഗികമായി സ്ഥിരീകരിച്ച് സംഗീത സംവിധായകൻ എ ആര്‍ റഹ്മാന്‍. കഴിഞ്ഞ ദിവസമാണ് എ ആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ്...

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വോട്ടെടുപ്പ്, ജനവിധി തേടി പ്രമുഖർ

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന് പുറമെ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ 15 സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിൽ 9 സീറ്റുകളും ഉത്തർപ്രദേശിൽ നിന്നാണ്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള...

പ്രധാനമന്ത്രി മോദിക്ക് ഗയാനയിൽ ഗംഭീര സ്വീകരണം

56 വർഷത്തിനിടെ ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് ഗയാനയിൽ ഗംഭീര സ്വീകരണം. ജോർജ്ജ്ടൗണിലെത്തിയ അദ്ദേഹത്തെ ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി സ്വീകരിച്ചു. ഗയാന പ്രസിഡൻ്റ് മുഹമ്മദ് ഇർഫാൻ...

ലയണല്‍ മെസ്സി അടക്കമുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തും

സൂപ്പർ താരം ലയണൽ മെസി അടങ്ങുന്ന അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. അടുത്ത വർഷം...

പാലക്കാട് ജനവിധിയെഴുതുന്നു, പോളിങ് മന്ദഗതിയിൽ

ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട് വോട്ടർമാർ ജനവിധിയെഴുതുന്നു. അതേസമയം ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല. ആദ്യ അഞ്ച് മണിക്കൂറിൽ 30.48 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 11...

സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശനത്തെ മഹത്വവൽക്കരിക്കുന്നു: മുഖ്യമന്ത്രി

സന്ദീപ് വാര്യരുടെ കോൺ​ഗ്രസ് പ്രവേശനത്തെ വലതുപക്ഷ മാധ്യമങ്ങൾ മഹത്വവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം മറന്ന് ഒരാളെ മഹാത്മാവായി ചിത്രീകരിക്കുകയാണെന്നും എന്തോ ചില പ്രശ്നങ്ങൾ വലതുപക്ഷ കേന്ദ്രത്തിൽ സംഭവിക്കുന്നുവെന്നും...