കടമേരി റഹ്മാനിയ്യ ഗോള്‍ഡന്‍ ജൂബിലി: ജ്ഞാന ശ്രേഷ്ഠ പുരസ്‌കാരം കോഡൂര്‍ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ല്യാര്‍ക്കും കര്‍മശ്രേഷ്ഠ പുരസ്‌കാരം ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍ക്കും

കടമേരി റഹ്മാനിയ്യ അറബിക് കോളജ് ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് റഹ്മാനിയ്യ യുഎഇ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പി.കെ മൊയ്തു ഹാജി മെമ്മോറിയല്‍ റഹ്മാനിയ്യ ജ്ഞാന ശ്രേഷ്ഠ, കര്‍മ ശ്രേഷ്ഠ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജ്ഞാന ശ്രേഷ്ഠ പുരസ്‌കാരം കോഡൂര്‍ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ല്യാര്‍ക്കും കര്‍മശ്രേഷ്ഠ പുരസ്‌കാരം ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍ക്കും സമ്മാനിക്കും. വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സമഗ്ര സംഭാവനകളര്‍പ്പിച്ചതിന് പ്രമുഖ പണ്ഡിതന്‍ കോഡൂര്‍ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ല്യാരെ ജ്ഞാന ശ്രേഷ്ഠ വിദ്യാഭ്യാസ പുരസ്‌കാരത്തിനായും, കഴിഞ്ഞ 40 വര്‍ഷത്തിലധികമായി നേതൃപരമായ പങ്കു വഹിച്ച് നിരവധി വൈജ്ഞാനിക സംവിധാനങ്ങളുടെ ചാലക ശക്തിയായ പ്രവർത്തിച്ചതിന് ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ല്യാരെ കര്‍മ ശ്രേഷ്ഠ പുരസ്‌കാരത്തിനുമായി തെരഞ്ഞെടുത്തു.

കോഡൂര്‍ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ല്യാര്‍, ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍

റഹ്മാനിയ്യ യുഎഇ ചാപ്റ്റര്‍ പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ കുറ്റിക്കണ്ടി അബൂബക്കര്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. ബിരുദ പരീക്ഷയിലെ മൂന്നു റാങ്ക് ജേതാക്കള്‍ക്ക് എക്‌സലന്‍സി അവാര്‍ഡുകളും നല്‍കുമെന്നും സംഘാടകർ ദുബൈയിൽ വാർത്താസമ്മേനത്തിൽ പറഞ്ഞു. 40ലധികം വര്‍ഷം യുഎഇയിലെ മത-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന പ്രമുഖ വ്യക്തിത്വമായിരുന്നു പി.കെ മൊയ്തു ഹാജി. നന്തി ദാറുസ്സലാം അറബിക് കോളജിന്റെ ദുബൈ കമ്മിറ്റി പ്രസിഡന്റും റഹ്മാനിയ്യ കമ്മിറ്റിയംഗവുമായിരുന്ന മൊയ്തു ഹാജിയുടെ നാമത്തിലാണ് റഹ്മാനിയ്യ ജ്ഞാന ശ്രേഷ്ഠ, കര്‍മ ശ്രേഷ്ഠ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ റഹ്മാനിയ്യ യുഎഇ കമ്മിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോഡൂര്‍ ഉസ്താദ് എന്ന പേരില്‍ പ്രസിദ്ധനായ പുല്‍പ്പാടന്‍ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ല്യാര്‍ 1944ല്‍ മലപ്പുറം ജില്ലയിലെ കോഡൂരിലാണ് ജനിച്ചത്. അഗാധ പാണ്ഡിത്യത്തിനുടമയായ കോഡൂര്‍ ഉസ്താദ് 1979 മുതല്‍ നാലു പതിറ്റാണ്ടിലധികം കാലം കടമേരി റഹ്മാനിയ്യയില്‍ സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസ മേഖലയില്‍ പ്രശോഭിച്ചു നില്‍ക്കുന്ന ആയിരത്തോളം വരുന്ന ശിഷ്യ സമ്പത്തിനുടമയായ ഇദ്ദേഹം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. 1950ല്‍ കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത കടമേരിയില്‍ ജനിച്ച കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍ 1974ല്‍ റഹ്മാനിയ്യ അറബിക് കോളജില്‍ അധ്യാപകനായി ചേര്‍ന്നു. പിതാവും റഹ്മാനിയ്യയുടെ സ്ഥാപകനുമായ കുഞ്ഞമ്മദ് മുസ്‌ല്യാരുടെ മരണ ശേഷം സ്ഥാപനത്തിന്റെ ജനറല്‍ സെക്രട്ടറിയും മാനേജരുമായി നിയമിതനായി. മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് 50 വര്‍ഷമായി ക്രിയാത്മക ഇടപെടലുകള്‍ നടത്തി മുന്നേറുന്ന കടമേരി റഹ്മാനിയ്യയുടെ വളര്‍ച്ചക്ക് വേണ്ടി മഹത്തായ സംഭാവനകളര്‍പ്പിച്ച് കര്‍മ രംഗത്ത് നാലു പതിറ്റാണ്ടിലധികമായി കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍ നിറഞ്ഞു നില്‍ക്കുകയാണ്.

ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് റഹ്മാനി ബിരുദ പരീക്ഷയിലെ ആദ്യ മൂന്ന് റാങ്ക് ജേതാക്കള്‍ക്ക് യഥാക്രമം കടോളി കുഞ്ഞബ്ദുല്ല ഹാജി, ടി.വി.പി മൂസ ഹാജി, അരയാക്കൂല്‍ മൊയ്തു ഹാജി മെമ്മോറിയല്‍ എക്‌സലന്‍സി അവാര്‍ഡുകളും യുഎഇ കമ്മിറ്റി നല്‍കുന്നുണ്ട്. റഹ്മാനി അസോസിയേഷന്‍ പ്രസിഡന്റ് മിദ്‌ലാജ് റഹ്മാനി, മീഡിയ ചെയര്‍മാന്‍ സലാം റഹ്മാനി കൂട്ടാലുങ്ങല്‍, ഇ.പി.എ ഖാദര്‍ ഫൈസി, കടോളി അഹമ്മദ്, ടി.വി.പി മുഹമ്മദലി, മൊയ്തു അരൂര്‍, അബ്ദുല്ല റഹ്മാനി, തെക്കയില്‍ മുഹമ്മദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...