മലയാളി ബിസിനസ് നെറ്റ് വർക്കായ ഇന്റർ നാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ ( ഐപിഎ ) യുഎഇ-യുടെ 51 -മത് ദേശീയ ദിനം വർണ്ണഭമായി ആഘോഷിച്ചു. കേരളത്തിന്റെ തനത് നാടൻ കലാരൂപങ്ങൾ അണിനിരത്തിയും യുഎഇ ഭരണാധികാരികൾക്ക് ആദരവുകൾ നേർന്നും ചതുർവർണ്ണപതാക കൊണ്ട് അലങ്കരിച്ച വാഹന ഘോഷയാത്ര നടത്തിയുമാണ് 51- മത് യുഎഇ ദേശീയ ദിനം ഐപിഎ ആഘോഷിച്ചത്. ഡോ.കാസിം പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി കെ ഷംസുദ്ദീൻ അധ്യക്ഷനായി.എ കെ ഫൈസൽ, തങ്കച്ചൻ മണ്ഡപത്തിൽ, ഖലീഫ ബിൻ അലൈത്ത, ഷംസുദ്ദീൻ നെല്ലറ, ഹകീം വാഴക്കാല, അഫി അഹ്‌മദ് സ്മാർട്ട് ട്രാവൽ, മുനീർ അൽ വഫ, സൈനുദ്ദീൻ ഹോട്ട്പാക്ക്, അഡ്വ.അജ്മൽ, ഹാരിസ് ക്ലികോൺ, അസൈനാർ ചുങ്കത്ത്, സൽമാൻ ഫാരിസ് തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ അനുബന്ധിച്ചു നടത്തിയ വാഹന- അലങ്കാര മത്സരത്തിൽ ഫിറോസ് അബ്ദുള്ള ഒന്നാം സ്ഥാനവും, അൻസിഫ് ആതവനാട് കബീർ ടെൽകോൺ തുടങ്ങിയവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.ഡിഎംഎ അവതരിപ്പിച്ച കളരിപ്പയറ്റ്, എടരിക്കോട് സംഘത്തിന്റെ കോൽക്കളി തുടങ്ങിയവ ആഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടി.ഷാഫി അൽ മുർഷിദി,സലീം മൂപ്പൻ, സത്താർ മബ്ര,റഫീഖ് സിയാന, കബീർ ടെൽകോൺ, ഷാഫി നെച്ചിക്കാട്ട്,ഉബൈദ്,ബിബി ജോൺ അൻസിഫ് ആതവനാട് തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി