ദുബായ് ഗ്ലോബൽ വില്ലേജിൽ തലയെടുപ്പോടെ ഇന്ത്യ പവലിയൻ

കാഴ്ചകളുടെ വിരുന്നൊരുക്കിയും തലയെടുപ്പുകൊണ്ടും ഗ്ലോബൽ വില്ലേജിൽ ഏറ്റവും മുന്നിൽ നില്കുന്ന പവിലിയനുകളിൽ ഒന്നാണ് ഇന്ത്യ പവലിയൻ. എല്ലാ വർഷവും വ്യത്യസ്ത ആശയങ്ങളിൽ ആണ് പവലിയൻ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ലാൻഡ്‌മാർക്കുകളിലൊന്നും വിനോദസഞ്ചാരികൾക്കിടയിൽ പ്രിയങ്കരവുമായ രാജസ്ഥാനിലെ ഹവാ മഹലിന്റെ മാതൃകകയിലാണ് ഈ പവലിയൻ നിർമ്മിച്ചിട്ടുള്ളത്.

ഇന്ത്യയെന്ന രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യങ്ങളുടെ ചെറുരൂപമാണ് ഈ പവലിയൻ. ഇന്ത്യയിലെ സംസ്കാരവൈവിധ്യവും ഭാഷാ വേഷ ഭക്ഷണ വൈവിധ്യവുമെല്ലാം പവിലിയനിൽ പ്രകടമാണ്. തെക്കേ ഇന്ത്യയിലെയും വടക്കേ ഇന്ത്യയിലെയും എല്ലാ വസ്തുക്കളും ഇവിടെ പ്രദർശനത്തിനും വില്പനക്കുമായി വച്ചിട്ടുണ്ട്. തുകൽ വസ്ത്രങ്ങൾ, കരകൗശലവസ്തുക്കൾ, ചെരിപ്പുകൾ, പുരാതനവസ്തുക്കൾ, കേരളത്തിൽ നിന്നുള്ള ചായയും കാപ്പിയും മസാലക്കൂട്ടുകളും ഉൾപ്പെടെ വിശാലമായ വിപണനം കേന്ദ്രം കൂടി ആവുകയാണ് ഇന്ത്യ പവലിയൻ. തുണിത്തരങ്ങളുടെ വിപണിയും സജ്ജീവമാണ്.

റെഡിമെയ്ഡ് വസ്ത്രങ്ങൾ മുതൽ കൈകൊണ്ടു തുന്നിയ വസ്ത്രങ്ങളും പെയിന്റിംഗ് നടത്തിയവയും. ചിത്രപ്പണികലും എംബ്രോയിഡറി ചെയ്ത വസ്ത്രങ്ങളുമെല്ലാം ഇവിടെ സുലഭമായി ലഭിക്കും. ഇവിടെ എത്തുന്ന ഓരോ സന്ദർശകനും വിരുന്നൂട്ടാൻ എല്ലാ ദിവസവും ഇന്ത്യന്‍ കലകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കലയോടും വാസ്തുവിദ്യയോടുമുള്ള രാജ്യത്തിന്റെ സ്നേഹം ഇന്ത്യാ പവലിയനിൽ ദൃശ്യമാണ്. തത്സമയ സംഗീതവും നൃത്ത പരിപാടികളും ആസ്വദിക്കാനും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സ്വാദിഷ്ടമായ പാചകരീതി ആസ്വദിക്കാനും ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ ആദരിക്കുന്ന രീതിയിലുമാണ് ഈ പവലിയനിൽ ഒരുക്കിയിരിക്കുന്നത്

രാജസ്ഥാനിൽ നിന്നെത്തിയ ഒരുകൂട്ടം സ്ത്രീകളും ഇവിടെ ചെറുചിരിയോടെ സന്ദർശകരെ സ്വീകരിക്കും. മാലയും കമ്മലും വളകളൂം അങ്ങനെ തനി രാജസ്ഥാനി ആഭരങ്ങളുമായാണ് അവർ ഇവിടെ എത്തിയിരിക്കുന്നത്.

പരവതാനികളും, ജയ്പുരി രജായി, തടികൊണ്ട് നിർമ്മിച്ച വസ്‌തുക്കൾ, ലോഹ കരകൗശല വസ്തുക്കൾ, വെള്ളി ഫർണിച്ചറുകൾ, ടെറാക്കോട്ട പാത്രങ്ങൾ, ഗുജറാത്തി രീതിയിൽ നിർമ്മിച്ച കരകൗശല വസ്തുക്കൾ, പിച്ചള പാത്രങ്ങൾ, തുകൽ വസ്തുക്കൾ, വിലയേറിയ കല്ലുകൾ, മുത്തുകൾ, ആഭരണങ്ങൾ, വിവിധ വർക്കുകളുള്ള ലേഡീസ് വസ്ത്രങ്ങൾ, കമ്പിളി സ്യൂട്ടുകൾ, കാശ്മീരി കമ്പിളി ഷാളുകൾ, ഗുജറാത്തി സാരി , പഞ്ചാബി ജൂട്ടികൾ എന്നിവ എല്ലാം പവലിയനിൽ ഉണ്ട്. ദിവസവും ആയിരക്കണക്കിന് സന്ദർശകർ ഇവിടെയെത്തുകയും ഇവയെല്ലാം വാങ്ങുകയും ചെയ്യുന്നുണ്ട്.

വടക്കേ ഇന്ത്യൻ തെരുവ് ഭക്ഷണം മുതൽ ഏറ്റവും ജനപ്രിയമായ ദക്ഷിണേന്ത്യൻ ലഘുഭക്ഷണങ്ങൾ വരെ ഇവിടെ ലഭ്യമാവും, പ്രാദേശിക പാനീയങ്ങളുടെ ഒരു നിര മുതൽ വായിൽ വെള്ളമൂറുന്ന മധുരപലഹാരങ്ങൾ വരെ ഇവിടെ ഉണ്ട്. കാശ്മീർ മുതൽ കേരളം വരെയുള്ള സംസ്ഥാനങ്ങളിലെ രുചിയൂറുന്ന ഭക്ഷണവും കഴിച്ചാണ് ആളുകൾ ഇന്ത്യപവിലിയനിൽ നിന്ന് മടങ്ങുന്നത്.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...