ഹോസ്പിറ്റാലിറ്റി ടെക് ലീഡേഴ്‌സ് ഫോറം വാര്‍ഷിക കോണ്‍ക്‌ളേവ് ദുബായിൽ സെപ്റ്റംബർ 23ന്

ഹോസ്പിറ്റാലിറ്റി ടെക് ലീഡേഴ്‌സ് ഫോറം വാര്‍ഷിക കോണ്‍ക്‌ളേവ് ദുബായിൽ സെപ്റ്റംബർ 23ന് തുടങ്ങും. അംഗങ്ങളെ ഒരു കുടക്കീഴിൽ ഒരുമിച്ച് ചേർക്കാൻ ലക്ഷ്യമിട്ട് എച്ച്.ടി.എൽ.എഫ് സംഘടിപ്പിക്കുന്ന വാർഷിക കോൺക്ലേവ് ദുബൈയിലെ ഓക്സ് ഇബ്ൻ ബത്തൂത്ത ഹോട്ടലിൽ ആണ് നടക്കുക. എച്ച്ടിഎല്‍എഫിലെ 114 അംഗങ്ങളെയും ഒരുമിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി നടത്തുന്ന വാര്‍ഷിക കോണ്‍ക്‌ളേവില്‍ നിലവിലെ ബിസിനസ് മെച്ചപ്പെടുത്താനുതകുന്ന ചര്‍ച്ചകളും മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷനുകളുമുണ്ടാകും. എച്ച്ടിഎല്‍എഫ് പങ്കാളികളുടെ ഇന്നൊവേഷനുകള്‍ പ്രദര്‍ശിപ്പിക്കാനും സമീപ ഭാവിയില്‍ എന്തൊക്കെ പ്രതീക്ഷിക്കാന്‍ സാധിക്കുമെന്ന കൃത്യമായ ധാരണകള്‍ അംഗങ്ങള്‍ക്ക് നല്‍കാനും കോണ്‍ക്‌ളേവ് ലക്ഷ്യമിടുന്നുണ്ട്. ഈ രംഗത്തെ വിഗദ്ധരും പ്രമുഖരും വാർഷിക കോൺക്ലേവിൽ പങ്കെടുക്കും.

വിവിധ വിഷയങ്ങളിൽ ആശയ കൈമാറ്റങ്ങളും ചർച്ചകളും കോൺക്ലേവിൽ നടക്കും. ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ഐ.ടി മേധാവികളെ ശാക്തീകരിക്കുന്നതിനും ഐ.ടി പ്രവർത്തനങ്ങളിൽ ഐക്യം വളർത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യു.എ.ഇയുടെ നിയമങ്ങൾ പാലിച്ചു കൊണ്ട് പുതിയൊരു പ്രവർത്തന ചട്ടക്കൂട് നിർമിക്കാനും പദ്ധതിയുണ്ട്. മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കാനുള്ള ആലോചനയും നടക്കുന്നു. അതോടൊപ്പം ദുബൈ ചേംബറിൽ രജിസ്റ്റർ ചെയ്യാനുള്ള നീക്കമുള്ളതായും ഭാരവാഹികൾ അറിയിച്ചു.

ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ട് രൂപവത്കരിച്ച സംഘടനയാണ് എച്ച്.ടി.എൽ.എഫ്. നിലവിൽ സംഘടനയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അംഗങ്ങളുടെ എണ്ണം 114 ആണ്. സമീപ ഭാവിയിൽ സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലേക്കും സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നതായും ഭാരവാഹികൾ അറിയിച്ചു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിൽ, സാമ്പത്തിക നേട്ടങ്ങളേക്കാൾ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും അംഗങ്ങളുടെ വളർച്ചക്കും വിജയത്തിനും പിന്തുണ നൽകുകയുമാണ് ലക്ഷ്യം. പ്രസിഡന്‍റ് ബൈജു ഫിലിപ്പ്, ഓണററി രക്ഷാധികാരി സ്റ്റേസി സാമുവൽ, പബ്ലിക് റിലേഷൻ ഓഫിസർ മുഹമ്മദ് നൗഫൽ, ഇവന്‍റ്സ് മാനേജർ സബിൻ സുബ്രഹ്മണ്യൻ, സെക്രട്ടറി ലിന്‍റോ തോമസ്, ട്രഷറർ സുനിൽ പൂണോളി, ഇവന്‍റ് കോഓർഡിനേറ്റർ മുബീർ മീത്തൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...