യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബലിപെരുന്നാൾ ആശംസകൾ നേർന്നു. എല്ലാ അറബ്, ഇസ്ലാമിക ജനതയ്ക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.
”എമിറേറ്റ്‌സിലെ ജനങ്ങൾക്കും എല്ലാ അറബ്, ഇസ്ലാമിക ജനതയ്ക്കും ഈദ് അൽ-അദ്ഹയോടനുബന്ധിച്ച് ആരോഗ്യത്തിന്റെയും സമാധാനത്തിന്റെയും പുതിയവർഷത്തിന്റെ ആശംസകൾ, ദൈവം നമുക്കും മുസ്ലിം ജനതയ്ക്കും സുരക്ഷിതത്വം നൽകട്ടെ” എന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.