വീസാ സേവനം: ജിഡിആർഎഫ്എ യുടെ പുതിയ സ്മാർട്ട്‌ ആപ്പിന് മികച്ച സ്വീകാര്യത

ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (ജിഡിആർഎഫ്എഡി) അടുത്തിടെ പുറത്തിറക്കിയ സ്മാർട്ട്‌ അപ്ലിക്കേഷന് മികച്ച സ്വീകാര്യത. സേവന കേന്ദ്രങ്ങളോ എമിഗ്രേഷൻ ഓഫീസോ സന്ദർശിക്കാതെതന്നെ ഉപയോക്താക്കൾക്ക് അതിവേഗം വീസാ സേവനങ്ങൾ ലഭ്യമാക്കികൊണ്ടാണ് ആപ്പ് ശ്രദ്ധേയമാകുന്നത്. പുതിയ വീസാ എടുക്കാനും പുതുക്കാനും ഈ അപ്ലിക്കേഷൻ വഴി സാധിക്കുന്നതാണ്. ഒപ്പം ന്യൂ എൻട്രി പെർമിറ്റ് റസിഡൻസി, നവജാത ശിശുകൾക്കുള്ള റസിഡൻസ് വീസ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാനും കഴിയും. കൂടാതെ, വിവിധ വീസ ലംഘനങ്ങളുടെ- പേരിലുള്ള പിഴകളും അടക്കുവാനും ആപ്പിലൂടെ കഴിയുന്നതാണെന്ന് അധികൃതർ അറിയിച്ചു

ആപ്പ് സ്റ്റോറിൽ നിന്നും പ്ലേസ്റ്റോറിൽ നിന്നും GDRFA DXB എന്ന് സേർച്ച് ചെയ്‌താൽ ഇത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.മുൻപുള്ള ജിഡിആർഎഫ്എയുടെ സ്മാർട്ട് അപ്ലിക്കേഷനോക്കാൾ പതിന്മടങ്ങ് വേഗത്തിൽ ഉപയോക്താക്കൾക്കു സേവനങ്ങൾ നൽകാൻ പുതിയ ആപ്പിന് സാധിക്കുമെന്നും ഉപയോക്താക്കളുടെ സമയവും അധ്വാനവും സംരക്ഷിച്ച് മികച്ച സേവനങ്ങൾ നൽകാനും ഈ മൊബൈൽ അപ്ലിക്കേഷൻ വഴി സാധിക്കുമെന്ന് എമി​ഗ്രേഷൻ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ഈ വർഷത്തെ ജൈറ്റ്ക്സ് സാങ്കേതികവാരത്തിലാണ് ജിഡിഡിആർഎഫ്എ പുതിയ സ്മാർട്ട്‌ ആപ്പ് അവതരിപ്പിച്ചത്

ആർ ആർ ടി എസ് വെറും വേസ്റ്റ്! പിണറായി സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ‘മെട്രോമാൻ’ ഇ. ശ്രീധരൻ

സംസ്ഥാന സർക്കാരിന്റെ പുതിയ തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് പദ്ധതിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ‘മെട്രോമാൻ’ ഇ. ശ്രീധരൻ. ആർആർടിഎസ് എന്നത് വെറും സമയനഷ്ടമാണെന്നും കേരളത്തിൽ ഇത് ഒട്ടും പ്രായോഗികമല്ലെന്നും മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം...

പി ടി ഉഷ എംപിയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കായിക താരവും രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സ് ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ...

‘ഇറാനെതിരെ സൈനിക നടപടി ആവശ്യമില്ല’: ഭീഷണി മാറ്റി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ യുഎസ് പ്രതിസന്ധിയിൽ സൈനിക നടപടി ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ഡെല്‍ബെർട്ട് ഡി ബ്ലാക്ക് ഇറാനെ ലക്ഷ്യം വെച്ച് ചെങ്കലിലുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത് തൊട്ട്...

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി

നടിയെ ആക്രമിച്ച കേസിൽ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനിയും മറ്റ് മൂന്ന് പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം....

ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ താരങ്ങള്‍

തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. നായകന്‍ സൂര്യകുമാര്‍ യാദവ്, ആക്‌സര്‍ പട്ടേല്‍, റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ മുന്‍നിര താരങ്ങളാണ്...

സ്വർണ്ണവിലയിൽ വൻ ഇടിവ്, ഇന്ന് കുറഞ്ഞത് അയ്യായിരം രൂപയിലേറെ

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്....

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ സംഘം നടന്‍ ജയറാമിന്റെ മൊഴിയെടുത്തു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ ഭാഗമായി നടൻ ജയറാമിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു മൊഴിയെടുക്കൽ നടന്നത്.ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണ...

കനേഡിയൻ വിമാനങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തും

കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വിമാനങ്ങളുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ...