ഷാർജ: അന്താരാഷ്ട്ര പുസ്തകമേള വായനയുടെ വിശാലമായ ലോകമാണ് തുറന്നിടുന്നത്. ഏതു പ്രായക്കാരെയും തൃപ്തിപ്പെടുത്തുന്ന വിവിധ പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്. വായനപ്രേമികളെപോലെ മേള ആസ്വദിക്കാൻ എത്തുന്നവരിൽ കാഴ്ചക്കാരും നിരവധി ഉണ്ട് . വായനക്കപ്പുറം വിനോദത്തിനും കൗതുകത്തിനും കൂടി ഉള്ള ഇടമായി മാറുകയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള. കുട്ടികളെ ആകർഷിക്കാനായി വിവിധ രൂപങ്ങളും കാർട്ടൂൺ കഥാപാത്രങ്ങളും പാട്ടും നൃത്തവുമെല്ലാം ഷാർജ എക്സ്പോ സെന്ററിൽ മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.