കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ചെറിയ പെരുന്നാളിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ ഈദ് നമസ്കാരം നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലം ബീച്ചിലെ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തു. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മസ്ജിദുകളിലും ഈദ്ഗാഹിലുമാണ് പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കുന്നത്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവിനേതൃത്വം നൽകി.
ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങൾ ഇന്നലെ പെരുന്നാൾ ആഘോഷിച്ചു. ഒമാനിൽ ഇന്നാണ് ചെറിയ പെരുന്നാൾ. വ്യാഴാഴ്ച എവിടെയും മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി അഞ്ചാമത്തെ വെള്ളിയാഴ്ചയും നോമ്പനുഷ്ഠിച്ചതിന്റെ ആത്മനിർവൃതിയിലാണ് ഇന്ന് പെരുന്നാൾ ആഘോഷം.