യു.എ.ഇയിൽ ഈദുൽ അദ്ഹ(ബലി പെരുന്നാൾ)യുമായി ബന്ധപ്പെട്ട് പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജൂൺ 27 മുതൽ 30 വരെ നാലു ദിവസമാണ് പൊതുഅവധി. പൊതുമേഖലാ ജീവനക്കാർക്കുള്ള ഔദ്യോഗിക ബലി പെരുന്നാൾ( ഈദ് അൽ അദ്ഹ) അവധി ഗവൺമെന്റ് മാനവ വിഭവശേഷി മന്ത്രാലയം ആണ് പ്രഖ്യാപിചാറ്റ്. ഹിജ്റ 1444 ദുൽ ഹജ് മാസം 9 മുതൽ 12 വരെയായിരിക്കും അവധി. ഈ മാസം 27 മുതലായിരിക്കും അവധി തുടങ്ങുകയെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, തുടർന്ന് വരുന്ന ദിവസങ്ങൾ ശനിയും ഞായറും ആയതിനാൽ ഫലത്തിൽ ആറു ദിവസം ജീവനക്കാർക്ക് അവധിയായിരിക്കും.
വിവിധ മന്ത്രാലയങ്ങൾ, ഫെഡറൽ സ്ഥാപനങ്ങൾ, പൊതു, മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക് ഇത് ബാധകമാണ്.