യുഎഇയുടെ 53-ആം ദേശീയദിനമായ ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ച ഡിസംബർ രണ്ട്, മൂന്ന് ദിവസങ്ങളിൽ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. വാരാന്ത്യങ്ങൾ കൂടി കണക്കിലെടുത്താൽ നാല് ദിവസമാണ് ദുബൈയിൽ അവധി ലഭിക്കുക. ഇതിൽ ശനിയാഴ്ച്ച ഒഴികെ മൂന്നുദിവസം പാർക്കിങ് ഇളവ് ലഭിക്കും. ബഹുനില പാർക്കിങ് ഒഴികെയുള്ള ഇടങ്ങളിലാണ് പാർക്കിങ് സൗജന്യമാവുക.