ബലിപെരുന്നാളിനോടനുബന്ധിച്ച് ഷാർജയിൽ 3 ദിവസം പൊതുപാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. 2023 ജൂൺ 28 ബുധനാഴ്ച്ച മുതൽ ജൂൺ 30 വെള്ളിയാഴ്ച വരെ 3 ദിവസം ആയിരിക്കും പാർക്കിംഗ് സൗജന്യമാവുക. ജൂലൈ 1 ശനിയാഴ്ച മുതൽ പാർക്കിംഗ് ഫീസ് ബാധകമായിരിക്കും. എന്നാൽ ആഴ്ചയിൽ 7 ദിവസവും പണമടച്ചുള്ള പാർക്കിംഗ് സോണുകളിൽ സൗജന്യ പാർക്കിംഗ് ബാധകമായിരിക്കില്ല എന്നും അറിയിച്ചിട്ടുണ്ട്.