അബുദാബിയുടെ ചില ഭാഗങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ആണ് പൊടിക്കാറ്റ് മുന്നറിയിപ്പ് നൽകിയത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. വാഹനമോടിക്കുന്നവരും താമസക്കാരും മറ്റു പുറം പണികളിലോ പുറത്തുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലോ ജാഗ്രത പാലിക്കണമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി നിർദ്ദേശിച്ചു.