അനുകൂല കാലാവസ്ഥകൂടി ആയതോടെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ദുബായ് നഗരം. ഗ്ലോബൽ വില്ലജ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ സന്ദർശകതിരക്കാണ്. 54-ാമത് യു.എ.ഇ ദേശീയദിന ആഘോഷതോടനുബന്ധിച്ച് ദുബായ് ഗ്ലോബൽ വില്ലേജിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വാണിജ്യം, വിനോദം, സാംസ്കാരികപരിപാടികൾ എന്നിവയാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ആകാശത്ത് ഡ്രോൺ ഷോയും വെടിക്കെട്ടുകളും തെളിയും എല്ലാം സന്ദർശകരെ കാത്തിരിക്കയാണ്. ഹാപ്പിനസ് സ്ട്രീറ്റ്, ഫാൽക്കൺ, മെയിൻ സ്റ്റേജ് എന്നിവിടങ്ങളിൽ പ്രത്യേക പരിപാടികളും നടക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ ഡിസ്പ്ലേ സ്ക്രീനിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ച ഡ്രാഗൺ തടാകത്തിന്റെ നവീകരിച്ച രൂപവും ഒരുക്കിയിട്ടുണ്ട്. ആറ് ലേസർ ഷോകൾ, വിഷ്വൽ ഇഫക്റ്റുകൾ, ഫയർ, ആനിമേഷനുകൾ എന്നിവയാണ് പുതുക്കിയവയിൽ ഉൽപ്പെടുന്നത്.

‘എ മോർ വണ്ടർഫുൾ വേൾഡ്’ (കൂടുതൽ വിസ്മയലോകം) എന്നപ്രമേയത്തിൽ ഒരുക്കിയ ഈ സീസണിന്റെ കവാടങ്ങൾ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. 90 സംസ്കാരങ്ങളെ പ്രതിനിധീകരിച്ച് 30 രാജ്യങ്ങളുടെ പവലിയനുകളും സജ്‌ജമായിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ എല്ലാവർഷവും എത്താറുള്ള എല്ലാ രാജ്യങ്ങളും ഇക്കുറിയും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പവലിയനുകൾ, ലോകോത്തര വിഭവങ്ങൾ, സാംസ്കാരിക പരിപാടികൾ, ഷോപ്പിംഗ്, റൈഡുകൾ, ലൈവ് എന്റർടെയ്ൻമെന്റ് എന്നിവ കൂടാതെ നിരവധി പുതിയ ആകർഷണങ്ങളും ഈ സീസണിലുണ്ട്.
ഗ്ലോബൽ വില്ലേജിലെ പ്രവേശന നിരക്ക് 25 ദിർഹമാണ്. ഓണ്‍ലൈനിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് ലഭിക്കും. രണ്ട് തരത്തിലുളള ടിക്കറ്റുകളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഞായര്‍ മുതല്‍ വ്യാഴം വരെയുള ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നിരക്കിളവോടെയുളള വാല്യു ടിക്കറ്റും എല്ലാ ദിവസവും പ്രവേശനം അനുവദിക്കുന്ന എനി ഡേ ടിക്കറ്റും ലഭ്യമാണ്. ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് നാലുമുതൽ രാത്രി 12 മണി വരെയും വെള്ളി ശനി ദിവസങ്ങളിൽ രാത്രി ഒരു മണിവരെയും ഗ്ലോബൽ വില്ലജ് പ്രവർത്തിക്കും. കഴിഞ്ഞ വർഷങ്ങളിലെ പോലെ വിശേഷ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും രാത്രി ഒന്‍പത് മണിക്ക് കരിമരുന്ന് പ്രയോഗവും ഉണ്ടാകും.

