ദുബായ് ഗ്ലോബൽ വില്ലേജ് 28-മത് സീസണ് ഒക്ടോബർ 18 ന് തുടക്കമാവും

ദുബായ്: ഈ വർഷത്തെ ആഗോളഗ്രാമക്കാഴ്ചകൾക്ക് ഒക്ടോബർ 18 ന് തുടക്കമാവും. എല്ലാ വർഷത്തെയും അപേക്ഷിച്ച്
ഗ്ലോബൽ വില്ലേജ് ഈ വർഷം ഒരാഴ്ച മുൻപ് തന്നെ തുറക്കും. ഗ്ലോബൽ വില്ലേജ് 28-മത് സീസൺ 2023 ഒക്ടോബർ 18 ന് തുടങ്ങി 2024 ഏപ്രിൽ 28-ന് സമാപിക്കുമെന്നും അധികൃതർ അറിയിച്ചു. മുന്‍ വർഷങ്ങളിൽ ഒക്ടോബർ 25 നായിരുന്നു തുറന്നിരുന്നത്. ദുബായ് നിവാസികൾക്കും സന്ദർശകർക്കും കൂടുതൽ ആസ്വാദനം ഉറപ്പാക്കാനും കൂടുതൽ സമയം ഗ്ലോബൽ വില്ലേജിൽ ചിലവഴിക്കാനുമാണ് ഇക്കുറി നേരത്തെ ആഗോളഗ്രാമം സന്ദർശകർക്കായി തുറക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

പു​തി​യ വിനോദ കൗതുക, ഷോ​പ്പി​ങ്, ഡൈ​നി​ങ് അ​നു​ഭ​വ​ങ്ങ​ൾ എല്ലാം ഒരുക്കിയാവും ഗ്ലോബൽ വില്ലേജ് സന്ദർശകരെ സ്വീകരിക്കുക. ഫാമിലി തീം പാർക്ക് 194 ദിവസവും തുറന്നിരിക്കും. 28 ആം വർഷത്തിലേക്ക് കടന്ന ‘ആഗോള ഗ്രാമം’ ഓരോ തവണയും പുതിയ കൗതുകങ്ങളുമായാണ് മിഴി തുറക്കുന്നത്. ഇക്കുറിയും ഏറെ വിഭിന്നങ്ങളായ കൗതുകകാഴ്ചകളും ആഗോളഗ്രാമം ഒരുക്കുന്നത് കാത്തിരിക്കുകയാണ് സന്ദർശകർ.

ഗ്ലോബൽ വില്ലേജ് 27-ാംസീസണിൽ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്, 26-ാംസീസണിൽ 78 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു ആഗോളനഗരിയിൽ എത്തിയത് എങ്കിൽ 27-ാംസീസണിൽ അത് 90 ലക്ഷത്തിലേറെ സന്ദർശകരായി ഉയർന്ന് റെക്കോർഡിട്ടു. 3,500ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകൾ, വിവിധ വിനോദങ്ങൾ, സാംസ്‌കാരിക പരിപാടികൾ , വിശേഷ ദിവസങ്ങളിലെ പരിപാടികൾ, 250ലധികം റസ്റ്റോറന്‍റുകൾ, കഫേകൾ, തെരുവ് ഭക്ഷണ ശാലകൾ, കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയെല്ലാമാണ് ആഗോളഗ്രാമത്തിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. കണ്ണഞ്ചിക്കുന്ന കൗതുക കാഴ്ചകളും, ഓരോ രാജ്യത്തിന്റെയും സംസ്കാരം തുടിക്കുന്ന പവിലിയനുകളും, സംഗീത കലാ പരിപാടികളും, രുചികരമായ പാചകരീതികൾ, വൈവിധ്യമായ ഷോപ്പിങ് അവസരങ്ങൾ എന്നിവ ആസ്വദിക്കാൻ ലോകത്തിന്റെ നാനായിടങ്ങളിൽ നിന്നും സന്ദർശകർ എത്തിയിരുന്നു.

27-ാംസീസണിൽ 27 പവലിയനുകൾ ആണ് ഗ്ലോബൽ വില്ലേജിൽ അണിനിരക്കുന്നത്. ഖത്തർ, ഒമാൻ എന്നിവ സ്വന്തമായി പുതിയ പവലിയനുകളുമായി എത്തിയത്. യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ അഫ്ഗാനിസ്ഥാൻ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലെബനൻ, മൊറോക്കോ, പാകിസ്താൻ, ഫലസ്തീൻ, സിറിയ, തായ്‌ലൻഡ്, തുർക്കി, യമൻ, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നീ നേരത്തെ മുതലുള്ള പവലിയനുകളും സജ്ജീവമായിരുന്നു.

ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്ന ഫ്ലോട്ടിങ് മാർക്കറ്റ്, റെയിൽവേ മാർക്കറ്റ്, തുടങ്ങി ബിലീവ് ഇറ്റ് ഓർ നോട്ട് പവിലിയനും, പ്രേതഭവനവും എല്ലാം സദര്ശകര്ക്കു നൽകിയത് മറക്കാനാവാത്ത അനുഭവങ്ങൾ ആണ്. പുതുതായി ഒരുക്കിയ റോഡ് ഓഫ് ഏഷ്യ എന്ന തെരുവും ഇവിടെ എത്തിയ ഓരോ സഞ്ചാരിയുടെയും മനം കവർന്നു.

ലോകത്തിലെ ഏറ്റവും മികച്ച കലാകാരൻമാരുടെ പ്രകടനങ്ങൾ, മിറിയം ഫെയേഴ്സിന്റെയും നാൻസി അജ്‌റാമിന്റെയും നേഹ കക്കറിന്റെയും സംഗീതപരിപാടികളും, ലോകോത്തര സംഗീത കച്ചേരികൾ, തെരുവ് കലാപ്രകടനങ്ങൾ, വാട്ടർ സ്റ്റണ്ട് ഷോ എന്നിവയടക്കം 40,000 ഷോകൾ ആഗോളഗ്രാമത്തിൽ എത്തിയവരെ ആവേശത്തിലാഴ്ത്തി. 175 ത​രം റൈ​ഡു​ക​ളും ഗെ​യി​മു​ക​ളും എല്ലാം കൗതുകത്തിന്റെയും സാഹസത്തിന്റെയും അനുഭവങ്ങൾ ആയിരുന്നു സമ്മാനിച്ചത്.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....