ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മെഡിക്കല്‍ ടൂറിസം ഹബ്ബാണ് യുഎഇ എന്നും അത്യാധുനിക ഇമേജിംഗ് ഉപകരണങ്ങള്‍ മുതല്‍, ഏറ്റവും ചെലവ് കുറഞ്ഞ ഡിസ്‌പോസിബിളുകള്‍ വരെ, ശസ്ത്രക്രിയയിലെ പുതുസങ്കേതങ്ങള്‍ മുതല്‍ പ്രോസ്‌തെറ്റിക്‌സിലെ ഏറ്റവും പുതിയ പുരോഗതി വരെ, അറബ് ഹെല്‍ത്ത് മിഡില്‍ ഈസ്റ്റിലെ ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാനമായ ഇവന്റായി തുടരുന്നു എന്നും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ സ്ഥാപക ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അറബ് ഹെൽത്തിലെ ആസ്റ്റർ പവിലിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന രീതിയില്‍ ആരോഗ്യപരിരക്ഷാ മേഖലയില്‍ നവീകരണം നടപ്പാക്കാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, ഗുണമേന്മയുള്ള പരിചരണം കൂടുതല്‍ ലഭ്യമാക്കുന്നതിനും, ആസ്റ്റര്‍ നവീകരണ പ്രവര്‍ത്തനങ്ങളാണ് പ്രാവര്‍ത്തികമാക്കുന്നത്. ഈ ലക്ഷ്യത്തോടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ, myAster എന്ന സൂപ്പര്‍ ആപ്പ് അടുത്തിടെ പുറത്തിറക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 85 ബ്രാന്‍ഡുകളുള്‍ക്കൊള്ളുന്ന ആസ്റ്റര്‍ ഫാര്‍മസിയില്‍ 10 പുതിയ ബ്രാന്‍ഡുകള്‍ കൂടി അവതരിപ്പിക്കും. 2023 ഓടെ യുഎഇയുടെ മെഡിക്കല്‍ ടൂറിസം വരുമാനം, പ്രത്യേകിച്ചും ഗവണ്‍മെന്റ് ലക്ഷ്യമിടുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാകുന്നതോടെ 19 ബില്യണ്‍ ദിര്‍ഹത്തിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നു എന്നും ഡോ, ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.