അടൂർ ഗോപാലകൃഷ്ണൻ, കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ചു

ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെയും പരാതി ഉയർന്നിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. വിദ്യാർത്ഥിസമരത്തിന് പിന്നാലെ സിനിമാമേഖലയിൽ നിന്നും അടൂരിനെതിരെ വിമർശനമുയർന്നിരുന്നു. ഇതോടെയാണ് ശങ്കർ മോഹന്റെ രാജിക്ക് പിന്നാലെ അടൂർ ഗോപാലകൃഷ്ണനും ഇപ്പോൾ രാജി വയ്ക്കുന്നത്. ശങ്കർ മോഹന് പൂർണ പിന്തുണ പ്രഖ്യാപിച്ച അടൂർ, വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചു. അനുനയിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും അടൂർ വഴങ്ങിയില്ല.

”ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചുവെന്നും അടൂർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ് ഡയറക്ടർക്കെതിരെ ഉയർന്നത്. ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നും ശങ്കർ മോഹനെതിരായ ആരോപങ്ങങ്ങളെല്ലാം തള്ളി അടൂർ വിശദീകരിച്ചു”.

ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെ സമരം നടത്തിയത്. സമരം ശക്തമായതോടെ സർക്കാർ അന്വേഷണ കമ്മീഷനെ നിയമിച്ചു. ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിച്ച സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍.കെ.ജയകുമാര്‍  എന്നിവരുടെ രണ്ടംഗ സമിതി സര്‍ക്കാരിന് നൽകിയത്. ഇതിന് പിന്നാലെ ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ചു. ഇതിന് തുടർച്ചയായി  ചില അധ്യാപകരും രാജിവെച്ചൊഴിഞ്ഞു. 

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....