ദുബായില്‍ പുതിയ കെട്ടിടസമുച്ചയം “ഡാന്യൂബ് ഫാഷൻസ്” പ്രഖ്യാപിച്ച് ഡാന്യൂബ് പ്രോപ്പർട്ടീസ്

ഫാഷന്‍ ടി വിയുമായി സഹകരിച്ച് ദുബായില്‍ പുതിയ കെട്ടിടസമുച്ചയമായ “ഡാന്യൂബ് ഫാഷൻസ്” പ്രഖ്യാപിച്ച് ഡാന്യൂബ് പ്രോപ്പർട്ടീസ്. 65 നിലകളിലായി 700 ൽ അധികം അപ്പാർട്ടുമെന്റുകൾ ഉൾക്കൊള്ളുന്ന ഒരു ആഡംബര റസിഡൻഷ്യൽ ടവറാണ് ദുബായുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫാഷൻസ്. ഫാഷൻ ടിവി ബ്രാൻഡുമായി ബന്ധപ്പെട്ട് അതിഗംഭീരമായ ആഡംബരം ഉൾക്കൊള്ളുന്നരീതിയിലാണ് ഓരോ അപ്പാർട്ട്മെന്റും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡാന്യൂബ് പ്രോപ്പർട്ടീസിന്‍റെ സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജനും ഫാഷന്‍ ടി വി സ്ഥാപകനായ മൈക്കല്‍ ആദവും ചേർന്നാണ് ഫാഷന്‍സ് പ്രഖ്യാപിച്ചത്. നടിയും, നർത്തകിയും, മോഡലുമായ മലൈക അറോറ, ഫിലിപ്പീന്‍സ് ഡിസൈനര്‍ മൈക്കല്‍ സിങ്കോ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഫാഷന്‍സ് പ്രഖ്യാപനം നടന്നത്.

ഫാഷൻസിനായി ഫാഷൻ ടിവിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും റിയൽ എസ്റ്റേറ്റിൽ ഗ്ലാമറും ലക്ഷ്വറി ഫാഷനും കൊണ്ടുവരാൻ ഫാഷന്‍സിലൂടെ റിയൽ എസ്റ്റേറ്റിൽ ഗ്ലാമറും ലക്ഷ്വറി ഫാഷനും യഥാർത്ഥ്യമാക്കുകയാണ് തങ്ങളെന്നും ഡാന്യൂബ് പ്രോപ്പർട്ടീസിന്‍റെ സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജന്‍ പറഞ്ഞു. നമ്മുടെ വീടുകൾ നമ്മൾ ആരാണെന്നും എവിടെ, എങ്ങനെ ജീവിക്കുന്നു എന്നതിന്റെ ഒരു വിപുലീകരണമാണ് എന്നും നമ്മുടെ ജീവിതരീതികളിലും അത് പ്രതിഫലിപ്പിക്കണമെന്നും റിസ്വാൻ സാജന്‍ കൂട്ടിച്ചേർത്തു.

ഡാന്യൂബ് പ്രോപ്പർട്ടീസുമായി ഫാഷൻ ടീവി പങ്കാളിത്തത്തോടെ ദുബായിൽ ഫാഷൻസ് സൃഷ്ടിക്കുന്നത് കാണുന്നതിൽ അതിയായ സന്തോഷമു ഫാഷൻ ടീവിയുടെ സ്ഥാപകനായ മൈക്കല്‍ ആദം പറഞ്ഞു. ഈ പ്രോജക്റ്റ് തങ്ങളുടെ ബ്രാൻഡിന്റെ മൂല്യങ്ങളെയും സൗന്ദര്യശാസ്ത്രത്തെയും തികച്ചും പ്രതിഫലിപ്പിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

850,000 ദിർഹം മുതൽ ആരംഭിക്കുന്ന അപ്പാർട്ട്‌മെന്റുകളുള്ള ദുബായ് നിവാസികൾക്ക് താങ്ങാനാവുന്ന ആഡംബരത്തിനുള്ള ഡാന്യൂബിന്റെ പ്രതിബദ്ധതയാണ് പുതിയ കെട്ടിടമായ ഫാഷൻസ്. ഫാഷൻ ടിവി ജിം, നീന്തൽക്കുളമുള്ള ഫാഷൻ ടിവി റൂഫ്‌ടോപ്പ് ബാർ, ഫാഷൻ ടിവി റെസ്റ്റോറന്റുകൾ, ഫാഷൻ ടിവി കഫേകൾ എന്നിവ ഉൾപ്പെടെയുള്ള ലോകോത്തര സൗകര്യങ്ങൾ ഡാന്യൂബ് ഫാഷൻസിൽ ഉണ്ടാവും. സുംബ, ഡാൻസ് സ്റ്റുഡിയോ, മെഡിറ്റേഷൻ സോൺ, ട്രാംപോളിൻ പാർക്ക്, ഫാഷൻ റാംപ്, പാഡൽ കോർട്ട്, ഗസീബോ, സ്കേറ്റിംഗ് റിങ്ക്, ഔട്ട്ഡോർ ചെസ്സ്, ഫാഷൻ സ്കൂൾ, ഔട്ട്ഡോർ സിനിമ, ടേബിൾ ടെന്നീസ്, ഒരു സിഗാർ റൂം എന്നിവയുൾപ്പെടെ 40-ലധികം സൗകര്യങ്ങളും സൗകര്യങ്ങളും ഫാഷൻസിലുണ്ടാകും. , ഒരു ജാപ്പനീസ് പൂന്തോട്ടം, മീറ്റിംഗ് സ്ഥലമുള്ള ഒരു ബിസിനസ്സ് സെന്റർ, കോളിൽ ഒരു ഡോക്ടർ, ഒരു സ്‌നൂക്കർ സോൺ എന്നിവയെല്ലാം ഡാന്യൂബ് ഫാഷൻസിൽ സജ്ജമാണ് .

ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഫാഷന്‍സ് ടിവി സിഇഒ മാക്സ്മിലിയന്‍ ഡെന്നീസ് എഡെല്‍വീസ്, ദുബായ് ഡാന്യൂബ് ഗ്രൂപ്പ് വൈസ് ചെയർമാൻ അനീസ് സാജൻ തുടങ്ങിയവരും പങ്കെടുത്തു. സമാനതകളില്ലാത്ത ഗുണനിലവാരത്തിനും സമയബന്ധിതമായ ഡെലിവറിക്കും പേരുകേട്ട യു.എ.ഇ.യിലെ ഏറ്റവും മികച്ചതും അവാർഡ് നേടിയതുമായ റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ് ഡാന്യൂബ് പ്രോപ്പർട്ടീസ് ദുബായ്.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....