ആഗോളഗ്രാമത്തിൽ ഇക്കുറി ക്രിസ്തുമസ് ആഘോഷങ്ങൾ പൊടിപൊടിക്കും. ഗ്ലോബൽ വില്ലേജിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ തുടങ്ങിയതായി സംഘാടകർ അറിയിച്ചു. ക്രിസ്മസ് ട്രീ– ലൈറ്റ് ചടങ്ങ് 8-ആം തീയതി വ്യാഴാഴ്ച വൈകിട്ട് 7 ന് നടക്കും. ഗ്ലോബൽ വില്ലേജിലെ പ്രശസ്തമായ 21 മീറ്റർ ഉയരമുള്ള ഉത്സവ വൃക്ഷം വർണ്ണ വിളക്കുകൾ കൊണ്ട് അലങ്കരിക്കും.
സന്ദർശകർക്ക് 10 ഡിസംബർ മുതൽ ഡിസംബർ 30 ക്രിസ്മസ് അപ്പൂപ്പനെയും മറ്റു പരിപാടികളും നേരിട്ട് ആസ്വദിക്കാം. യുഎഇയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആഗോള ഗ്രാമത്തിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എല്ലാവരെയും അധികൃതർ ക്ഷണിച്ചു. യുവാക്കളെയും പ്രായമായവരെയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന പരിപാടികളും സാന്തയോടൊപ്പം ചിത്രങ്ങൾ എടുക്കാനുള്ള അവസരങ്ങളും സന്ദർശകർക്ക് ലഭിക്കും. ക്രിസ്തുമസ് ഷോപ്പിംഗിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്