ദുബൈയിൽ വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതടക്കമുള്ള വിചിത്ര പെരുമാറ്റത്തെത്തുടര്‍ന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയെ ദുബൈയിൽ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട ഷൈൻ ടോം ചാക്കോയുടെ വൈദ്യ പരിശോധനയടക്കം നടത്തി നടപടിക്രമങ്ങളും പൂർത്തി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ഷൈന്‍ ടോം ചാക്കോ വേഷമിട്ട പുതിയ ചിത്രം ഭാരത് സര്‍ക്കസിന്റെ പ്രമോഷന് വേണ്ടിയാണ് ഷൈനും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും ദുബായിലെത്തിയത്. തിരികെ നാട്ടിലേക്ക് പോകാനായി വിമാനത്തില്‍ കയറിയപ്പോഴാണ് കോക്പിറ്റിൽ കയറാൻ ശ്രമിച്ചതും അനിഷ്ട സംഭവങ്ങൾ ഉണ്ടായതും. വിമാനത്താവളത്തിൽ നിന്ന് ഷൈനിനെ വിട്ടയച്ചെങ്കിലും അധികൃതരുടെ അടുത്ത നടപടി എന്താകും എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല. ഷൈന്‍ ടോമിനൊപ്പം ഇവരും വിമാനത്തിലുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഷൈനിനെ മാത്രം പിടിച്ചു നിർത്തിയ ശേഷം മറ്റ് അണിയറപ്രവര്‍ത്തകര്‍ ഇതേ വിമാനത്തില്‍ നാട്ടിലേക്ക് വിട്ടിരുന്നു.
വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതടക്കമുള്ള ഷൈൻ ടോമിന്റെ അസ്വാഭാവിക പെരുമാറ്റമാണ് നടപടിക്കു കാരണമായത്. ഇതോടെ ജീവനക്കാർ വിവരം വിമാനത്താവള അധികൃതരെ അറിയിക്കുകയും നടനെ പുറത്തിറക്കുകയുമായിരുന്നു. അഭിമുഖങ്ങളിലും മാധ്യമങ്ങളുമായി സംസാരിക്കുന്ന വേളകളിലും വിചിത്രമായ പെരുമാറ്റങ്ങൾ കൊണ്ട് ഷൈൻ ടോം ഏവരെയും അമ്പരിപ്പിച്ചിരുന്നു. വൈദ്യപരിശോധന അടക്കമുള്ള നടപടികൾക്ക് ഷൈൻ ടോമിനെ വിധേയനാക്കിയെന്നാണ് വിവരം.