മെഹ്സൂസ് നറുക്കെടുപ്പിൽ 10 ദശലക്ഷം ദിർഹം നേടി ബ്രിട്ടിഷ് യുവതി, മഹ്‌സൂസില്‍ പങ്കെടുക്കുന്നത് രണ്ടാം തവണ

യുഎഇയിലെ ഏറ്റവും ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസി ന്റെ 31–ാമത് നറുക്കെടുപ്പിൽ ബ്രിട്ടിഷ് യുവതിക്ക് സമ്മാനമായി ലഭിച്ചത് ഒരു കോടി ദിർഹം. 2022 ഡിസംബര്‍ 10ന് നടന്ന 106-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം (22 കോടിയിലേറെ രൂപ) 42 കാരിയായ ഇംഗർ സ്വന്തമാക്കിയത്. മഹ്‌സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്‌സ് എല്‍എല്‍സിയുടെ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിഇഒ ഫാരിദ് സംജി, ഇൻഗറിന് ചെക്ക് കൈമാറി.

കഴിഞ്ഞ 10 വർഷമായി യുഎഇയിൽ താമസിക്കുന്ന 42 കാരിയായ ഇംഗർ രണ്ടു വർഷം മുൻപ് ആദ്യമായി മെഹ്സൂസിൽ പങ്കെടുത്തിരുന്നു. അന്ന് ഇംഗറിന് 35 ദിർഹം സമ്മാനം ലഭിച്ചിരുന്നു. ആ പണം കൊണ്ട് കഴിഞ്ഞ ആഴ്ചയില്‍ ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി. ഇതുള്‍പ്പെടെ നാല് ബോട്ടില്‍ഡ് വാട്ടറുകളാണ് കഴിഞ്ഞ നറുക്കെടുപ്പിലേക്ക് ഇവര്‍ വാങ്ങിയത്. ഇതിലൂടെ സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയിലേക്ക് നാല് എന്‍ട്രികളാണ് ഇംഗറിന് ലഭിച്ചത്. ഇംഗര്‍ തെരഞ്ഞെടുത്ത 22, 23, 25, 27, 34 എന്നീ നമ്പരുകളിലൂടെ ഇംഗറിനെ ഭാഗ്യം തേടിയെത്തി.

“മഹ്‌സൂസിൽ നിന്ന് ‘വിജയിച്ചതിന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. സംശയം തോന്നി, ഇതൊരു തമാശയാണെന്നാണ് കരുതിയത് ,” ഇംഗർ ഇതൊരു തമാശ ആയിരിക്കുമോയെന്ന് ഞാന്‍ സംശയിച്ചു. അതുകൊണ്ട് ഞാന്‍ ഒരു സുഹൃത്തിനെ വിളിച്ച് ഇത് സത്യമാണോയെന്ന് ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ പറഞ്ഞു. അവള്‍ പരിശോധിച്ച ശേഷം കരഞ്ഞുകൊണ്ട് എന്നെ വിളിച്ച് ഞാനാണ് വിജയിയെന്ന് സ്ഥിരീകരിച്ചു’- ഇംഗര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹെയർ സ്‌റ്റൈലിസ്റ്റ് എന്ന നിലയിലുള്ള തന്റെആഗ്രഹം തുടരാൻ പുതുതായി കിട്ടിയ ഭാഗ്യം ഉപയോഗിച്ച് ഒരു ബ്യൂട്ടി സലൂൺ തുറക്കാനാണ് ഇംഗർ തീരുമാനിച്ചിരിക്കുന്നത്. മഹ്‌സൂസിന്റെ 31-ാമത് മള്‍ട്ടി മില്യനയറായ ഇംഗര്‍ ഒരു വയസ്സുള്ള മകനെ പരിചരിക്കുന്നതിനായി ഒരു വര്‍ഷം ഇടവേളയെടുത്തതാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും പ്രാധാന്യം നല്‍കുന്ന, ഒരു ‘വിഷന്‍ ബോര്‍ഡ്’ ഇംഗര്‍ തന്റെ വീട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്. ‘സാമ്പത്തിക സ്വാതന്ത്ര്യമെന്ന എന്റെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമായെന്ന് വിശ്വസിക്കാന്‍ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു. ഇതൊരു വലിയ വിജയമാണ്എനിക്കും എന്റെ കുടുംബത്തിനും നിരവധി സാധ്യതകള്‍ തുറന്നുകിട്ടിയത് എന്റെ ജീവിതരീതിയെ തന്നെ മാറ്റും. എങ്കിലും ലളിതമായി ജീവിക്കാനാണ് ആഗ്രഹം. ഈ വിജയം എന്റെ വ്യക്തിത്വത്തെ മാറ്റാന്‍ ഞാന്‍ അനുവദിക്കില്ല’ -ഇംഗര്‍ വിശദീകരിച്ചു.

10 മില്യന്‍ ദിര്‍ഹത്തിന് അവകാശിയെത്തിയതില്‍ ഈവിങ്‌സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി സന്തോഷം പ്രകടിപ്പിച്ചു. ‘മഹ്‌സൂസിനെ സംബന്ധിച്ചിടത്തോളം 2022 വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞ വര്‍ഷമായിരുന്നു. നിരവധി വിജയങ്ങള്‍ക്കാണ് ഈ വര്‍ഷം സാക്ഷ്യം വഹിച്ചത്, പ്രത്യേകിച്ച് അവസാനത്തെ ആറുമാസ കാലയളവില്‍. ഇതുവരെ മഹ്‌സൂസ് 215,000 വിജയികള്‍ക്കായി ആകെ 347,000,000 ദിര്‍ഹത്തിലേറെയാണ് സമ്മാനമായി നല്‍കിയിട്ടുള്ളത്. ഈ നേട്ടത്തില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റം അഭിമാനമുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളുടെ വിജയത്തില്‍ നല്ല സംഭാവനകള്‍ നല്‍കാനാകുന്നതില്‍ വളരെയേറെ സന്തോഷവുമുണ്ട്’- ഫരീദ് സാംജി പറഞ്ഞു. ‘മികച്ച രീതിയില്‍ തന്നെയാണ് ഞങ്ങള്‍ 2022 അവസാനിപ്പിക്കുന്നത്. എന്നിരുന്നാലും വര്‍ഷം അവസാനിക്കാന്‍ ഏതാനും ആഴ്ചകള്‍ കൂടി ബാക്കിയുണ്ട്. ഞങ്ങളുടെ ഫന്റാസ്റ്റിക് ഫ്രൈഡേ ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയിലൂടെ കൂടുതല്‍ ഉപഭോക്താക്കള്‍ സമ്മാനങ്ങള്‍ നേടുമെന്ന പ്രതീക്ഷയിലാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറബിയില്‍ ‘ഭാഗ്യം’ എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പാണ് മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ ആണ് നല്‍കുന്നത്.
www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ സമ്മാനമായി നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുകയും ചെയ്യും

ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ; സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെയും വർധനവില്ല

രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കുവർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി...

പുതിയ പാൻ-ആധാർ നിയമവും ബാങ്ക് ചാർജുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ

2025 ജൂലൈയിലെ നിരവധി സാമ്പത്തിക പരിഷ്കരണങ്ങൾ വരുത്തുകയാണ്. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ന് മുതല്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പ്രക്രിയയില്‍ ജൂലൈ 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് നിര്‍ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇനി ടിക്കറ്റെടുക്കാന്‍ IRCTCയുമായി ബന്ധപ്പെട്ട ഈ 3 സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതുപ്രകാരം IRCTC...

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നു

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനങ്ങളിലെ ഒന്നിലധികം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) തിങ്കളാഴ്ച രാവിലെ...

വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ്‌ സിപിഐ എം ജനറൽ...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യു ടി...

മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ...

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം- എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആണ് അദ്ദേഹം നിലപാട്...