ജനശ്രദ്ധയാകർഷിച്ച ‘ആ​ട്ടം’ ഈ ​മാ​സം 11ന്​ ​ഗൾഫിൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും

ന​വാ​ഗ​ത സംവിധായകനായ ആ​ന​ന്ദ്​ ഏ​ക​ർ​ഷി അണിയിച്ചൊരുക്കുന്ന സ​സ്​​പെ​ൻ​സ്​ ത്രി​ല്ല​റാ​യ ‘ആ​ട്ടം’ സിനിമ ഈ ​മാ​സം 11ന്​ ​ഗൾഫിൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പു​തു​മു​ഖ ന​ടി സ​രി​ൻ ഷി​ഹാ​ബാ​ണ്​ ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ലാ​ഭ​വ​ൻ ​ഷാ​ജോ​ൺ, വി​ന​യ്​ ഫോ​ർ​ട്ട് എ​ന്നി​വ​രാ​ണ്​ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അവതരിപ്പിക്കുന്നത്. മറ്റു അഭിനേതാക്കൾ അധികവും പുതുമുഖങ്ങളായാണ്. പ്ര​മു​ഖ സം​രം​ഭ​ക​ൻ ഡോ. ​അ​ജി​ത്ത്​ ജോ​യ്​ ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണം. തി​ര​ക്ക​ഥ രചിച്ചിരിക്കുന്നതും സംവിധായകനായ ആ​ന​ന്ദ്​ ഏ​ക​ർ​ഷിയാണ്.

ഐ.​എ​ഫ്.​എ​ഫ്.​കെ ഉ​ൾ​പ്പെ​ടെ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ്രേ​ക്ഷ​ക​രു​ടെ കൈ​യ്യ​ടി നേ​ടി​യ ചി​ത്രമാണ് ആട്ടം. വിനയ് ഫോർട്ട് മുന്‍കൈയ്യെടുത്തതില്‍ നിന്നാണ് ‘ആട്ടം’ എന്ന സിനിമയുണ്ടാകുന്നത്. കേ​ര​ള​ത്തി​ൽ റി​ലീ​സാ​യ പ​ടം മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ൾ നേ​ടി​യ ശേ​ഷ​മാ​ണ്​ ഗൾഫിൽ റി​ലീ​സി​നെ​ത്തു​ന്ന​ത്. അതിനാൽ തന്നെ ഗൾഫി​ലും മി​ക​ച്ച മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും​ സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ്​ ഏ​ക​ർ​ഷി പ​റ​ഞ്ഞു. ‘ആ​ട്ടം’ എ​ന്ന പേ​ര്​ സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ അ​ടി​മു​ടി നാ​ട​ക​മാ​ണ്​ ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം. പു​തു​മു​ഖ ന​ടി സ​രി​ൻ ഷി​ഹാബിന്റെ പ്രകടനം എടുത്തുപറയേണ്ടതാണെന്നും സംവിധായകൻ പറഞ്ഞു. വ​ലി​യ താ​ര​ത്തി​ള​ക്ക​മൊ​ന്നു​മി​ല്ലെ​ങ്കി​ലും പ്രേ​ക്ഷ​ക​ർ​ക്ക്​ മി​ക​ച്ച തി​യ​റ്റ​ർ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​താ​യി​രി​ക്കും സി​നി​മ​യെ​ന്ന്​ നി​ർ​മ്മാതാവ് ​​ ഡോ. ​അ​ജി​ത്​ ജോ​യ്​ പ​റ​ഞ്ഞു. എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു ക്ലാസിക് ചിത്രമാണ് ആട്ടം എന്നും ഡോ. ​അ​ജി​ത്​ ജോ​യ്​ പറഞ്ഞു.

20 വർഷത്തോളമായി ഒരുമിച്ചുള്ള നാടകകലാകാരൻമാരെ ഉൾപ്പെടുത്തിയാണ് ഈ സിനിമ ഉണ്ടായിരിക്കുന്നതെന്നും 9 പുതിയ അഭിനേതാക്കളുമായി 35 ദിവസത്തെ സ്ക്രിപ്റ്റ് വച്ച് റിഹേഴ്സൽ ചെയ്താണ് ഈ സിനിമ ഷൂട്ട് ചെയ്തതെന്നും മികച്ച അഭിനേതാക്കളായ ഇവർക്ക് ഇനിയെങ്കിലും സിനിമയില്‍ സജീവമാകാന്‍ അവസരമുണ്ടാകണമെന്നതാണ് ആഗ്രഹമെന്നും വി​ന​യ്​ ഫോ​ർ​ട്ട് പറഞ്ഞു. ഒരു സിനിമയുമായി പ്രേക്ഷകരുടെ മുന്നിൽ വരുമ്പോൾ സിനിമ കാണണം എന്നും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്നും തുറന്നുപറയാൻ സാധിക്കുന്നതാണ് ആട്ടം എന്നും കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുമെന്നും കലാഭവൻ ഷാജോൺ പറഞ്ഞു.

ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച്​ ദു​ബൈ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​ഭി​നേ​താ​ക്ക​ളാ​യ ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, വി​ന​യ്​ ഫോ​ർ​ട്ട്​ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. അടിമുടി സസ്പെൻസ് നിറഞ്ഞ ചിത്രമാണെന്നാണ് വിലയിരുത്തൽ. അവസാനം വരെ ഈ സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞെന്നും പ്രേക്ഷകർ വിലയിരുത്തുന്നു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...