ഏരിസ് ഗ്രൂപ്പ് സില്‍വര്‍ ജൂബിലി ആഘോഷം: ജീവനക്കാര്‍ക്ക് 30 കോടിയുടെ സമ്മാനം, മാതാപിതാക്കള്‍ക്ക് വിദേശയാത്ര

സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും 30 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ഏരിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമായാണ് കമ്പനി 30 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 25-ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് സൗജന്യ ദുബായ് യാത്രയും കമ്പനി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക ശക്തിയായി നില കൊള്ളുന്ന ജീവനക്കാരോടുള്ള നന്ദിസൂചകമായാണ് ഇത്രയും വലിയ തുകയ്ക്കുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതെന്ന് ഏരിസ് ഗ്രൂപ്പ് അറിയിച്ചു.

ഏരിസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സോഹന്‍ റോയ് ആണ് 30 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് ദുബായ് സന്ദര്‍ശിച്ച് അവിടെ നടക്കുന്ന ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഏരിസ് ഗ്രൂപ്പ് ജീവനക്കാരുടെ മാതാപിതാക്കൾക്കായി നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കുന്നത്. 1998ല്‍ കമ്പനി ആരംഭിച്ച നാള്‍ മുതല്‍ ലാഭവിഹിതത്തിന്റെ 50 ശതമാനവും ജീവനക്കാര്‍ക്കാണ് നല്‍കുന്നതെന്ന പ്രത്യേകതയും ഏരിസ് ഗ്രൂപ്പിനുണ്ടെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ 25 വര്‍ഷമായി കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക ശക്തിയായ ജീവനക്കാരോടും അവര്‍ക്ക് പിന്തുണയായി നിലകൊള്ളുന്ന കുടുംബാംഗങ്ങളോടും കടപ്പെട്ടിരിക്കുന്നതായി സോഹന്‍ റോയ് പറഞ്ഞു. ഇത്തരം പ്രവര്‍ത്തികളിലൂടെ ജീവനക്കാരും കുടുംബവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടും. ജീവനക്കാര്‍ക്ക് ഏരീസ് ഗ്രൂപ്പിന്റെ ഭാഗമായതിലുള്ള അഭിമാനം വര്‍ദ്ധിക്കുകയും ചെയ്യുമെന്നും സോഹന്‍ റോയ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പ് ഡിസൈന്‍ & ഇന്‍സ്‌പെക്ഷന്‍ സ്ഥാപനങ്ങളില്‍ ഒന്നായ ഏരീസ് ഗ്രൂപ്പില്‍ ആഗോളതലത്തില്‍ 25 രാജ്യങ്ങളില്‍ 2200 ന് മുകളില്‍ ജീവനക്കാരാണുള്ളത്. മറൈന്‍, ഓയില്‍ & ഗ്യാസ് , ഓഫ്‌ഷോര്‍, വിനോദം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമാണ് ഏരീസ് ഗ്രൂപ്പ്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍, പങ്കാളികള്‍ക്ക് ശമ്പളം, ഭവന രഹിതര്‍ക്ക് വീട്, ജീവനക്കാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അലവന്‍സും മറ്റു സ്‌കോളര്‍ഷിപ്പുകളും, ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായുള്ള പരിപാടികള്‍ തുടങ്ങിയവയും പ്രകൃതിക്ഷോഭത്തിലൂടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവരുടെ പുനരധിവാസം, പിന്നാക്ക മേഖലകളില്‍ സ്‌കൂളുകള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി നിരവധി സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളും സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...