മലപ്പുറം പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുള്ള അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലായി പുറത്തുവരുന്നതനുസരിച്ച് 8 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. അപകടം നടന്നത് വൈകുന്നേരം 7.30 ഓടെയാണ് എന്നാണ് അറിയുന്നത്. വെളിച്ചക്കുറവ് കാരണം രക്ഷാപ്രവർത്തനം ദുഷ്കരമാവുകയാണ്. ബോട്ടിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായും പറയുന്നു. 30 ൽ അധികം ആളുകൾ ബോട്ടിൽ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നു.
.