മാതൃസ്​നേഹത്തിന്‍റെ കഥ പറഞ്ഞ്​ ‘എ ജേണി ഓഫ്​ എ റീകോൾഡ്​ മാൻ’

ദുബൈ: മാതാവിന്‍റെ സ്​നേഹവാത്സല്യം കൊതിക്കുന്ന മകന്‍റെ കഥ പറയുന്ന സംഗീത ആൽബം ‘എ ജേണി ഓഫ്​ എ റീകോൾഡ്​ മാൻ’ പുറത്തിറങ്ങി. നിക്കോൺ മിഡിലീസ്റ്റ്​ ആൻഡ്​ ആഫ്രിക്കയുടെ ബാനറിൽ സുൽത്താൻ ഖാൻ സംവിധാനം ചെയ്ത ആൽബം പ്രവാസ ജീവിതത്തിന്‍റെ നൊമ്പരവും മാതൃസ്​നേഹവും ഒരേസമയം വിവരിക്കുന്നു. ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിലെ നോവോ സിനിമാസിൽ നടന്ന ചടങ്ങിലാണ്​ ആൽബം പുറത്തിറക്കിയത്​. അമ്മമാർക്കുള്ള സ്​നേഹാദരമാണ്​ ഈ സംഗീത ശിൽപമെന്ന്​ അണിയറപ്രവർത്തകർ പറഞ്ഞു. മുഖ്യവേഷത്തിലെത്തുന്നത്​ യു.എ.ഇയിലെ പ്രമുഖ ഫോട്ടോ ജേണലിസ്റ്റായ കമാൽ കാസിമാണ്​.

പൂർണ്ണമായും നിക്കോൺ ഇസഡ്​ 6- II ക്യാമറകളിൽ ചിത്രീകരിച്ച ഈ ദൃശ്യാവിഷ്കാരത്തിൽ മാതാവിന്‍റെ സാമിപ്യം നഷ്ടപ്പെട്ട്​ ദുരിത പ്രവാസം നയിക്കുന്ന മകന്‍റെ വേഷത്തിലാണ്​ കമാൽ കാസിം എത്തുന്നത്​. മാതാവായി തെസ്നിം കാസിം വേഷമിടുന്നു. കഥ, ഛായാഗ്രഹണം എന്നിവ സുൽത്താൻ ഖാൻ നിർവഹിച്ചു. ഒ.എസ്​.എ. റശീദിന്‍റെ വരികൾക്ക്​ ഖാലിദ്​ ഈണവും ശബ്​ദവും നൽകി. മേഖലയിലെ ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരുടെയും കഴിവു​കളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ ഇത്തരം സംരംഭങ്ങളെന്നും വേറിട്ട ആശയവുമായെത്തുന്നവർക്ക്​ പിന്തുണ തുടരുമെന്നും നി​ക്കോൺ മിഡിലീസ്റ്റ്​ മാനേജിങ്​ ഡയറക്ടർ നരേന്ദ്ര മേനോൻ പറഞ്ഞു. കലാകാരൻമാരുടെ ക്രിയാത്​മകത വളർത്തുക എന്നത്​ വള​രെ പ്രാധാന്യത്തോടെയാണ്​ പരിഗണിക്കുന്നതെന്നും ദൃശ്യകലാകാരൻമാരെ പിന്തുണക്കുന്നത്​ കേവലം ബിസിനസായല്ല കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ആൽബത്തിനായി തെരഞ്ഞെടുത്ത വിഷയമാണ്​ കൂടുതൽ ആകർഷിച്ചതെന്ന്​ സംവിധായകൻ സുൽത്താൻ ഖാൻ പറഞ്ഞു. മാതാവിനെ കാണാൻ കൊതിക്കുന്ന നിരവധി പ്രവാസികൾ ഇവിടെയുണ്ട്​. അവർക്ക്​ കൂടിയുള്ള ആദരമാണ്​ ഈ ആൽബം. നിക്കോൺ നൽകുന്ന ഇത്തരം അവസരങ്ങൾ ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിചേർത്തു. കെ.സി. ഉസ്മാനാണ്​ ആൽബത്തിന്‍റെ പ്രൊഡക്ഷൻ കോഡിനേറ്റർ. സീനഷ്​ എസ്​. ആനന്ദ്​, അർജുൻ ഗോപൻ, അനിൽ ഗോവിന്ദ്, മുഹമ്മദ്​ തംസീർ, ഇഷ ബക്കർ, മിഗ്​ൻ ബൗസിം, ഷെർ ബഹാദർ, അക്ഷയ്​, ഗൗരി നായർ​ തുടങ്ങിയവരും അണിയറയിൽ പ്രവർത്തിച്ചു.

യുഎഇയിലെ ജബൽ ജെയ്‌സിൽ താപനില 0.2 ഡിഗ്രി സെൽഷ്യസ്

യുഎഇ അതിശൈത്യത്തിലേക്ക് കടക്കുകയാണ്. ഈ വർഷത്തെ ഏറ്റവും കുറവ് താപനില റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ രേഖപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ 5.45-ന് 0.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു....

പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത് കേരളത്തിലെ ബിജെപിയുടെ ആദ്യ മേയർ സത്യപ്രതിജ്ഞ ചെയ്ത് 27–ാം ദിവസം. തിരുവനന്തപുരം കോര്‍പറേഷന്‍റെ വികസനരേഖ പ്രകാശനം മാത്രമല്ല, ബിജെപിയുടെ...

ട്വന്‍റി 20 എൻഡിഎ മുന്നണിയിൽ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേരള രാഷ്ട്രീയത്തിൽ നിർണായക ചുവടുവെപ്പുമായി ബിജെപി. നിയമസഭാ തിരഞ്ഞെടു അടുക്കുമ്പോൾ എൻ ഡി എയുമായി കൈകോർക്കാൻ തീരുമാനിച്ച് ട്വന്റി 20. ട്വന്റി 20 പാര്‍ട്ടിയെ എൻഡിഎയിലെത്തിച്ചാണ് ബിജെപി...

എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന് തിരിച്ചടി. എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്....

ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർക്ക് വീരമൃത്യു, 9 പേർക്ക് പരിക്ക്

ദില്ലി: ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ദോഡയിലെ ഖനി എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ നാല് സൈനികർക്ക് വീരമൃത്യു. 9 സൈനികർക്ക് പരിക്കേറ്റു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ്...

“പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ല; പക്ഷേ, ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് “; കെ കെ ശൈലജ

തിരുവനന്തപുരം: ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ലെന്നും എന്നാൽ ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് ആണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോയിലാണ് പ്രതികളെ കണ്ടത്. അടിയന്തര...

അൽ ഐൻ ഹെറിറ്റേജ് ഫെസ്റ്റിവൽ ജനുവരി 31-ന് ആരംഭിക്കും

അൽ ഐൻ ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് 2026 ജനുവരി 31-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് ഈ പൈതൃക മേള സംഘടിപ്പിക്കുന്നത്. 2026 ജനുവരി...

യുഎഇ കലാലയം സാംസ്കാരിക വേദിയുടെ ‘പ്രവാസി സാഹിത്യോത്സവ്’ റാസൽഖൈമയിൽ

ദുബായ് : യുഎഇ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് എഡിഷൻ യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 25ന് റാസൽഖൈമയിൽ നടക്കും. റാസൽഖൈമയിലെ അദൻ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തിൽ വച്ചാണ് പതിനഞ്ചാമത്...