നേപ്പാളിൽ വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ എല്ലാവരും മരിച്ചു, 68 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു

പ്രാർത്ഥനകൾ വിഫലമാക്കി നേപ്പാളിലെ പൊഖറയിൽ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ എല്ലാവരും മരിച്ചതായി വിവരം. 68 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. യതി എയർലൈൻസിന്റെ എ ടി ആർ 72 വിമാനമാണ് തകർന്നു വീണത്. പ്രാദേശികസമയം രാവിലെ 11 30നാണ് വിമാനം അപകടത്തിൽപ്പെട്ടത്. പൊറാഖാ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായി വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടു മുൻപാണ് തകർന്നത്. അപകട സമയത്ത് 68 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് സൂചന. മരണപ്പെട്ടവരിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. കഠ്മണ്ഡുവിൽ നിന്നും 72 പേരുമായി പൊഖറയിലേക്ക് എത്തിയ വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് സെത്തീ നദീ തീരത്ത് തകർന്ന് വീഴുകയായിരുന്നു.

കാഠ്മണ്ഡുവിൽ നിന്നും പൊറാഖയിലേക്ക് പോയ യതി എയർലൈൻസിന്റെ 9എൻ എൻ എൻ സി എ ടി ആർ 72 വിമാനമാണ് ലാൻഡിങ്ങിന് തൊട്ടുമുമ്പ് തകർന്നത്. റൺവേയ്ക്ക് സമീപം തകർന്നുവീണതിന് പിന്നാലെ വിമാനത്തിൽ തീ പിടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തീ അണക്കാൻ കഴിഞ്ഞത്. 10 30 ഓടെ കാഠ്മണ്ഡുവിൽ നിന്നും പറന്നുയർന്ന വിമാനം 20 മിനിട്ടുകൾക്കകം തകർന്നു വീഴുകയായിരുന്നു. 53 നേപ്പാൾ സ്വദേശികൾ , 5 ഇന്ത്യക്കാർ, രണ്ട് കൊറിയക്കാർ , നാല് റഷ്യക്കാർ , ഫ്രാൻസ്, അർജന്റീന, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ആണ് യാത്രക്കാരിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ലാൻഡ് ചെയ്യാനായി ഇറങ്ങിയ വിമാനം റൺവേയിൽ എത്തുന്നതിനു മുൻപ് വൻ ശബ്ദത്തോടെ തകർന്നുവീണു തീ പിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി അടിയന്തരയോഗം വിളിച്ചുകൂട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നാല് ജീവനക്കാരടക്കം 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 15 ദിവസം മുൻപാണ് ഈ വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാൾ സർക്കാർ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിൽ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ പൊതു അവധിയാണ്. അന്വേഷണത്തിനായി അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. 53 നേപ്പാളികൾ, നാല് റഷ്യക്കാർ, ഒരു ഐറിഷ് പൗരൻ, രണ്ട് കൊറിയക്കാർ, ഒരു അർജന്റീനക്കാരൻ, ഒരു ഫ്രഞ്ച് പൗരൻ എന്നിവരാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നതെന്ന് എയർപോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു. ബ്ലാക്ക്ബോക്സിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത ശേഷമേ തകർച്ചയുടെ കാരണം വ്യക്തമാകൂ. ചൈനീസ് സഹായത്തോടെ നിർമ്മിച്ച നേപ്പാളിലെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ പുതിയ വിമാനത്താവളം 2023 ജനുവരി ഒന്നിനാണ് ഉദ്ഘാടനം ചെയ്യുന്നത്.

പ്രധാനമന്ത്രി പങ്കെടുക്കുന്ന യോ​ഗത്തിനില്ലെന്ന് ‘ഇന്ത്യ സഖ്യ’ മുഖ്യമന്ത്രിമാർ, മമത പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോ ഗ് യോ ഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ഇന്ത്യ മുന്നണി മുഖ്യമന്ത്രിമാർ. കേരള പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക...

പത്തനംതിട്ട തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. തീയണച്ച ഫയര്‍ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെ പത്തനംതിട്ട തിരുവല്ല മുണ്ടകപ്പാടത്താണ് സംഭവം. ഫയര്‍...

ഡൽഹിയിൽ കനത്ത മഴ: വെള്ളക്കെട്ടിൽ വൻ ഗതാഗതക്കുരുക്ക്

തലസ്ഥാനനഗരിയായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച പുലർച്ചെ മുതൽ പെയ്തു തുടങ്ങിയ കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. മദർ തെരേസ ക്രസന്റ്, ശിവാജി സ്റ്റേഡിയം, മെട്രോ...

ഫ്രാൻസിന്റെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം, സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്‌

നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് പാരീസില്‍ തുടക്കം കുറിയ്ക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രി പാരിസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ...

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ലാവോസിലെ വിയന്റിയനിൽ കൂടിക്കാഴ്ച നടത്തി.യഥാർത്ഥ നിയന്ത്രണരേഖയോട് (എൽഎസി) പൂർണ്ണമായ ബഹുമാനം വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട്...

കേരളത്തിൽ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ...

സാമ്പത്തിക തട്ടിപ്പ്, തൃശ്ശൂരിൽ 20 കോടി രൂപയുമായ കടന്ന യുവതി ഒളിവിൽ

തൃശ്ശൂർ വലപ്പാടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി യുവതി മുങ്ങി. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം...

അർജുൻ രക്ഷാദൗത്യം പതിനൊന്നാം ദിവസം, ട്രക്ക് കണ്ടെടുക്കാൻ ശ്രമം തുടരുന്നു

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഗംഗാവലി നദിയിലേക്ക് വീണ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ട്രക്ക് കണ്ടെടുക്കാനുള്ള നാവികസേനയുടെ ശ്രമം 11-ആം ദിവസമായ ഇന്നും തുടരുകയാണ്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ലോറി പുഴയിൽ കണ്ടെത്താൻ...