43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് സമാപിക്കും

ഷാർജ എക്സ്‌പോ സെന്ററിൽ നടക്കുന്ന 43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് സമാപിക്കും. ഈ മാസം 6 ന് ഷാർജ എക്സ്‌പോ സെന്ററിൽ ആണ് ‘ഒരു പുസ്തകത്തിലൂടെ തുടക്കം’ എന്ന പ്രമേയത്തിലാണ് ഇക്കുറി പുസ്തകമേള സംഘടിപ്പിച്ചത്. വൻ ജന പങ്കാളിത്തമാണ് ഇക്കുറിയും പുസ്തകമേളയിൽ ദൃശ്യമായത്. ദിനംപ്രതി ആയിരക്കണക്കിന് സ്‌കൂൾ വിദ്യാർഥികളും മേളയിലെത്തി. 500- ലേറെ പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങളാണ് ഏഴാം നമ്പർ പവിലിയനിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്നത്. ലക്ഷക്കണക്കിന് വായനക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ മേളയിലെത്തിയത്. പതിവുതെറ്റാതെ മലയാളികൾതന്നെയാണ് ഈ വർഷവും ഷാർജ പുസ്തകമേള ഉത്സവമാക്കിയത്. ഒട്ടേറെ വിദ്യാർഥികളുടെ പുസ്തകങ്ങളും മേളയിൽ പ്രകാശിപ്പിച്ചു. വാരാന്ത്യങ്ങളിൽ ആണ് തിരക്ക്‌ കൂടുതൽ. കുട്ടികളുമായി കുടുംബസമേതം പുസ്തകങ്ങൾ വാങ്ങാൻ എത്തുന്നവരും കുറവല്ല. കുട്ടികൾക്കായി അറിവിനൊപ്പം വൈവിധ്യമായ കലാപരിപാടികളും, കോമിക്,കുക്കറി തുടങ്ങിയ പ്രത്യേക വിഭാഗങ്ങളും പുസ്തകമേളയിൽ ഒരുക്കിയിട്ടുണ്ട്.

112 രാജ്യങ്ങളിൽ നിന്ന് 2,522 പ്രസാധകർ പങ്കെടുത്തപ്പോൾ ഇന്ത്യയിൽ നിന്ന് ആകെ 52 പ്രസാധകർ മേളയിൽ ഭാഗമായി എത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ളവരിൽ ഏറ്റവും കൂടുതൽ പ്രസാധകർ എത്തുക മലയാളത്തിൽ നിന്നാണ്. തമിഴ്, ഹിന്ദി, കന്നഡ, ഉറുദു എന്നീ ഭാഷകളിൽ നിന്നുള്ളവരാണ് മറ്റു പ്രസാധകർ. പുതിയ പുസ്തകങ്ങളുമായി 400-ലേറെ എഴുത്തുകാരും മേളയിൽ എത്തും. മൊറോക്കോയാണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം. 63 രാജ്യങ്ങളിൽനിന്നുള്ള 250 അതിഥികൾ നയിക്കുന്ന 1357 സാംസ്കാരിക പരിപാടികലും നടന്നു. എല്ലാ പ്രായക്കാർക്കുമായി ഏതാണ്ട് 600 ശില്പശാലകൾ നടത്തും. ഇന്ത്യ, വിയറ്റ്‌നാം, ഒമാൻ, സ്ലോവേനിയ, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെ13 രാജ്യങ്ങളിൽ നിന്നുള്ള 17 പാചക വിദഗ്ധർ അണിനിരക്കുന്ന 47 തത്സമയ പാചക പരിപാടികൾ മേളയിലെ കുക്കറി കോർണറിൽ അരങ്ങേറി.

കവി റഫീഖ് അഹമ്മദ്, നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവർ മേള സജ്ജീവമാക്കി. ഇതാദ്യമായാണ് റഫീഖ് അഹമ്മദ് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തിയത്. മേളയ്ക്ക് മുന്നോടിയായി നവംബർ 3 മുതൽ 5 വരെ നടന്ന 14–മത് പബ്ലിഷേഴ്സ് കോൺഫറൻസിൽ ഇന്ത്യയുൾപ്പെടെ 108 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുത്തു.

ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ആണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത്. അറബി ഭാഷാ സാഹിത്യത്തെയും ശാസ്ത്രത്തെയും ചരിത്രത്തെയും പരിപോഷിപ്പിക്കുമെന്നും അറബി ഭാഷയെ ലോകോത്തരമാക്കുമെന്നും ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. പുസ്തകങ്ങളാണ് ഒരു രാജ്യത്തിന്റെ വളർച്ചയും വിജയവും പുരോഗതിയും നിർണയിക്കുന്നത്. ഷാർജ എന്നും പുസ്തകങ്ങളെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സുഹൃത്ത് പുസ്തകമാണെന്നുള്ള നബിയുടെ വാക്കുകളെ സ്മരിച്ച് ഷെയ്ഖ് സുൽത്താൻ പറ‍ഞ്ഞു. സമ്പൂർണ അറബിക് സർവവിജ്ഞാനകോശം പുറത്തിറക്കുമെന്നും ഷെയ്ഖ് സുൽത്താൻ പറഞ്ഞു.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...