ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ മഴയിൽ കുടചൂടിനിൽക്കുന്ന ബുർജ് ഖലീഫയുടെ വീഡിയോ പുറത്തുവിട്ടത്. ദുബായ് ഡെസ്റ്റിനേഷൻ എന്ന ഹാഷ്ടാഗോടുകൂടിയാണ് കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബുർജ് ഖലീഫയുടെ മുകൾ ഭാഗത്തുനിന്ന് കുട ഉയർന്നുവന്ന് നിവരുന്നതാണ് വീഡിയോയിലുള്ളത്. ഏതാനും നിമിഷംകൊണ്ട് തന്നെ വീഡിയോ തരംഗമായി.