അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹം: പ്രജേഷ്‌സെന്‍

ഷാര്‍ജ: ജീവകാരുണ്യ മേഖലയില്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുന്ന അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിക്കുന്നതായി സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ്‌സെന്‍ പറഞ്ഞു. താമരശ്ശേരിയുടെ ജീവിതം ലോകമറിയേണ്ടതാണ്. പുസ്തകത്തില്‍ വായിച്ചതിനപ്പുറം സിനിമ ചെയ്യണമെന്ന ചിന്തകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ അഷ്‌റഫ് താമരശ്ശേരിയുടെ ദി ലാസ്റ്റ് ഫ്രണ്ട് എന്ന ഇംഗ്ലീഷ് പുസ്‌കത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച ശേഷം നടന്‍ ജയസൂര്യയുമൊന്നിച്ചുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രജേഷ് സെന്‍.

യഥാര്‍ത്ഥ ജീവിതം സിനിമയാക്കുന്നത് വെല്ലുവിളിയാണ്. പി.വി സത്യന്‍ എന്ന ഫുട്‌ബോള്‍ മാന്തികനെ നേരില്‍ കണ്ടിട്ടില്ല. കേട്ടറിഞ്ഞും ചോദിച്ചറിഞ്ഞുമാണ് ക്യാപ്റ്റന്‍ എന്ന സിനിമയുടെ പ്ലോട്ട് തയ്യാറാക്കിയത്. വെള്ളം നമുക്കൊപ്പമുള്ള മുരളിയുടെ ജീവിത കഥയാണ്. മുരളി പറഞ്ഞ കഥയില്‍ നിന്നും അദ്ദേഹത്തെ അറിയുന്നവരില്‍ നിന്നും പഴയ മുരളിയെ കണ്ടെത്തുകയായിരുന്നു. ജീവിക്കുന്ന ഒരാളെ അതേപോലെ അവതരിപ്പിക്കുക പ്രയാസമുള്ള കാര്യമാണ്. ഇതില്‍ രണ്ടിലും ജയസൂര്യ കഥാപാത്രമായി ജീവിക്കുകയായിരുന്നുവെന്നും പ്രജേഷ് സെന്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തനം തന്റെ സിനിമാ ജീവിതത്തില്‍ ഏറെ ഗുണം ചെയ്തതായി പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായി പ്രജേഷ്‌സെന്‍ പറഞ്ഞു. വിവിധതരം ജീവിതങ്ങളെയും മനുഷ്യരെയും തൊട്ടറിയാന്‍ കഴിഞ്ഞത് സിനിമാ കഥാപാത്ര സൃഷ്ടിക്ക് സഹായകമായി. സ്‌കൂള്‍ പഠന കാലത്ത് കേട്ട കഥയിലെ വില്ലനായിരുന്നു നമ്പിനാരാണന്‍. പിന്നീട് പത്രപ്രവര്‍ത്തകനായി മാറിയപ്പോള്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞിരുന്നു. കുറ്റവാളിയായി ചിത്രീകരിച്ച അദ്ദേഹത്തെ നിരപരാധിയായി ഉയര്‍ത്തിക്കാട്ടാന്‍ മാധ്യമപ്രവര്‍ത്തകര്‍ മടിച്ചു. എത്ര വിശ്വസ്ഥനായ ആളാണെങ്കിലും എന്തെങ്കിലും വിവരങ്ങള്‍ നല്‍കിയാല്‍ സാമാന്യ ബുദ്ധി ഉപയോഗിച്ച് അതിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് മാധ്യമപ്രവര്‍ത്തകരോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു

“ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ല”, ഇപ്പോൾ എന്ത് ചെയ്യുന്നുവോ അത് തുടരും: രോഹിത് ശർമ

ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് ഉടനെ വിരമിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.‘ഇന്ത്യൻ ടീമിൽ...

ഇന്ത്യൻ ടീമിനെയും രോഹിത് ശർമയെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീമിനെയും രോഹിത് ശർമയെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. നേരത്തെ ഷമ രോഹിത് ശർമ തടിയനാണെന്നും മോശം ക്യാപ്റ്റനാണെന്നും പറഞ്ഞത് വിവാദങ്ങൾക്ക്...

ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ട് ഇന്ത്യ, ന്യൂസിലൻഡിനെ തകർത്തത് 3 വിക്കറ്റിന്

ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. മത്സരത്തില്‍ ആദ്യം ബാറ്റ്...

എം വി ഗോവിന്ദൻ തുടരും; സംസ്ഥാന സമിതിയിൽ സനോജും വസീഫും ബിന്ദുവും അടക്കം 17 പുതുമുഖങ്ങൾ

പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മുഖംമിനുക്കി സി.പി.എമ്മിന്റെ സംസ്ഥാനസമിതി. സി.പി.എം. സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദന്‍ തന്നെ തുടരും. 89 അംഗ സംസ്ഥാനസമിതിയില്‍ ജോൺ ബ്രിട്ടാസ്, ആർ. ബിന്ദു, വി. വസീഫ് എന്നിവരടക്കം 17 പേര്‍...

മഹാ കുംഭമേളയിലെ സ്നാന ജലം: കുളിക്കാൻ അനുയോജ്യമെന്ന് മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ പുതിയ റിപ്പോർട്ട്

പ്രയാഗ്‌രാജിൽ സമാപിച്ച മഹാ കുംഭമേളയിലെ ജലത്തിന്റെ ഗുണനിലവാരം കുളിക്കാൻ അനുയോജ്യമാണെന്ന് സ്ഥിതിവിവരക്കണക്ക് വിശകലനം അനുസരിച്ച്, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച പുതിയ റിപ്പോർട്ടിൽ പറയുന്നു. ഒരേ സ്ഥലങ്ങളിൽ നിന്ന്...

പത്താം വാർഷിക നിറവിൽ അജ്മാനിലെ ‘ദി ബ്ലൂമിങ്ങ്ടൺ അക്കാദമി’

അജ്മാനിലെ ബ്രിട്ടീഷ് വിദ്യാലയമായ ‘ദി ബ്ലൂമിങ്ങ്ടൺ അക്കാദമി’ പത്താം വാർഷികം ആഘോഷിച്ചു. മാർച്ച് അഞ്ചിന് നടന്ന വാർഷികാഘോഷ പരിപാടിയിൽ യു.എ.ഇയിലെ ബ്രിട്ടീഷ് അംബാസഡർ എഡ്വേർഡ് ഹോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. അംബാസഡറും നോർത്ത് പോയന്റ്...

ചരിത്രത്തിലാദ്യം; പ്രധാനമന്ത്രിക്ക് കാവലൊരുക്കി പെണ്‍പുലികള്‍, ഔദ്യോഗിക സാമൂഹിക മാധ്യമ ഹാൻഡിലുകള്‍ കൈകാര്യം ചെയ്യുന്നത് വനിതകള്‍

അന്താരാഷ്‌ട്ര വനിതാ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഒരുക്കുന്നത് വനിത സുരക്ഷ ഉദ്യോഗസ്ഥരാണ്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ പ്രധാധനമന്ത്രിക്ക് ഇങ്ങനെയൊരും സുരക്ഷ ഒരുക്കിയത്. ഗുജറാത്ത് പൊലീസില്‍ നിന്നുള്ള 2,300 വനിത സുരക്ഷ...

പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് ചികിത്സയിൽ ഇരിക്കെ മരിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ്...