അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന ‘ഹെർ’ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ലിജിന്‍ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഉര്‍വ്വശി, പാര്‍വ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോമോള്‍ ജോസ്, പ്രതാപ് പോത്തന്‍, ഗുരു സോമസുന്ദരം, രാജേഷ് മാധവന്‍ എന്നിവരാണ് .
എടി സ്റ്റുഡിയോസിന്റെ ബാനറില്‍ അനീഷ് എം തോമസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അര്‍ച്ചന വാസുദേവാണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അന്‍വര്‍ അലിയും, ജോഷി പടമാടനും, അര്‍ച്ചന വാസുദേവും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.