കോടിപുണ്യവുമായി മഹാശിവരാത്രി…. വ്രതാനുഷ്ടാനങ്ങൾക്ക് ഇന്ന്‌ തുടക്കം

ഭഗവാൻ പരമശിവനുമായി ബന്ധപ്പെട്ട ഹൈന്ദവരുടെ ഒരു പ്രധാന ആഘോഷമാണ് മഹാശിവരാത്രി. കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന പതിമൂന്നാംരാത്രിയും പതിനാലാം പകലുമാണ് ശിവരാത്രിയായി കൊണ്ടാടുന്നത്. വ്രതം അനുഷ്ഠിക്കുന്നതും രാത്രി ഉറക്കമിളയ്ക്കുന്നതും കൂവളത്തിന്റെ ഇലകൾ കെട്ടിയ മാല ശിവഭഗവാന് ചാർത്തുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളിൽ പെട്ടതാണ്.

ശിവരാത്രി മഹാത്മ്യത്തിനും ഉണ്ട് ഐതിഹ്യങ്ങൾ. പണ്ട് പാലാഴിമഥനം നടത്തിയ സമയം സമുദ്രത്തിൽ നിന്നും ഉയർന്നുവന്ന കാളകൂട വിഷം സർവലോക രക്ഷാർത്ഥം ഭഗവാൻ പരമശിവൻ പാനം ചെയ്തു. ഇതു കണ്ട പാർവതി ദേവി ഓടിച്ചെന്ന് അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കി പിടിച്ചു. വിഷം ഉള്ളിൽ ചെന്ന് ഭഗവാന് ആപത്തൊന്നും വരാതിരിക്കാനാണ് പാർവ്വതിദേവി അപ്രകാരം ചെയ്തത്. ദേവി ഭഗവാന്റെ കണ്ഠത്തിൽ അമർത്തി പിടിക്കുമ്പോൾ വായിൽ നിന്നും താഴേക്ക് വീണാൽ ഉഗ്ര വിഷത്തിന്റെ സ്പർശത്താൽ ലോകം നശിച്ചുപോകും എന്ന് ഭയന്ന ഭഗവാൻ വിഷ്ണു ശിവ ഭഗവാന്റെ വായ പൊത്തിപ്പിടിച്ചു. വിഷം അകത്തേക്ക് ഇറക്കാനോ പുറത്തേക്ക് തുപ്പാനോ കഴിയാതെ ഭഗവാന്റെ കണ്ഠത്തിൽ ഉറഞ്ഞുപോവുകയും ഭഗവാന് നീലകണ്ഠൻ എന്ന പേര് വരികയും ചെയ്തു. വിഷം വായ്ക്കുള്ളിൽ ആയ ഭഗവാന് ആപത്തൊന്നും വരാതിരിക്കാൻ പാർവതി ദേവിയും മറ്റു ദേവി ദേവൻമാരും വെളുക്കുവോളം ഉറക്കമിളച്ചു പ്രാർത്ഥിച്ചു. ഈ ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കപ്പെടുന്നത് എന്നാണ് വിശ്വാസം.

ശിവ പാർവതിമാരുടെ വിവാഹം നടന്ന ദിവസമായും ശിവരാത്രിയെ കണ്ട് ശിവരാത്രി ദിവസം ആഘോഷിക്കാറുണ്ട്.
വിഷ്ണു മഹേശ്വരന്മാരുമായി ബന്ധപ്പെടുത്തിയുള്ളതാണ് അടുത്തത്. ശിവ ഭഗവാൻ ജ്യോതി രൂപത്തിൽ പ്രത്യക്ഷമായ മുഹൂർത്തം എന്ന നിലയ്ക്കും ശിവരാത്രിക്ക് പ്രാധാന്യമുണ്ട്.

മഹാദേവനെ പൂജിക്കുവാൻ ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങളിൽ ഒന്നാണ് മഹാശിവരാത്രി ദിവസം. അതുകൊണ്ട് തന്നെ ആ ദിവസം നടത്തുന്ന പൂജകളും വഴിപാടുകളും അത്രയേറെ വിശിഷ്ടം തന്നെ. ശിവരാത്രി ദിവസം ഭഗവാൻ ശിവശങ്കരനെ പൂജിക്കുന്നവർക്ക് സർവ്വ പാപങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയുമെന്നാണ് വിശ്വാസം.

ശിവരാത്രി വ്രതം രണ്ട് രീതിയിൽ അനുഷ്ഠിക്കാവുന്നതാണ്. പൂർണ്ണ ഉപവാസമായോ അല്ലെങ്കിൽ ഒരിക്കൽ ഉപവാസം ആയോ അനുഷ്ടിക്കാം. ആരോഗ്യസ്ഥിതി അനുകൂലം ആയിട്ടുള്ളവർക്ക് മുഴുവൻ സമയ ഉപവാസവും അല്ലാത്തവർക്ക് ഒരിക്കൽ ഉപവാസവും എടുക്കാവുന്നതാണ്. ഒരിക്കൽ വ്രതം അനുഷ്ഠിക്കുന്നവർക്ക് ഒരു നേരത്തെ അരി ആഹാരം കഴിക്കാം.അത് ശിവക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നിവേദ്യം ആകുന്നതാണ് അത്യുത്തമം. കഴിക്കുന്ന ആഹാരം വയറ് നിറയെ കഴിക്കാനോ പകലോ രാത്രിയോ ഉറങ്ങാനോ പാടില്ല. മുഴുവൻ സമയവും ഭഗവാനെ ഭജിക്കുന്നത് നന്ന്. ക്ഷേത്രത്തിൽ പോകാൻ കഴിയാത്തവർക്ക് വീട്ടിലിരുന്ന് ശിവപുരാണം ശിവ സഹസ്രനാമം, അഷ്ടോത്തര ശത നാമസ്തോത്രം, ശിവ പഞ്ചാക്ഷരി സ്തോത്രം, ലിംഗാഷ്ടകം തുടങ്ങി ശിവസ്തുതികൾ പാരായണം ചെയ്യാം. പൂർണ്ണ ഉപവാസം നിൽക്കുന്നവർ വൈകിട്ട് ക്ഷേത്രത്തിൽ നിന്നും ശിവന് അഭിഷേകം ചെയ്ത പാലോ കരിക്കിൻ വെള്ളമോ ലഭിക്കുന്നത് വരെ ജലപാനം പാടില്ല.

ശിവരാത്രി ദിവസം ഗ്രാമമുഹൂർത്തത്തിൽ തന്നെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ഭസ്മക്കുറി അണിഞ്ഞു ശിവക്ഷേത്രത്തിൽ നിർമ്മാല്യ ദർശനം തൊഴണം. ശേഷം ഉപവാസം അനുഷ്ഠിക്കണം. ശിവ ഭഗവാന്റെ സ്തോത്രങ്ങളും ശിവപുരാണവും വായിക്കാം. രാത്രിയിൽ ഉറക്കം ഒഴിഞ്ഞു ശിവഭഗവാനെ പ്രാർത്ഥിക്കുക. തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തിലെത്തി വ്രതം അവസാനിപ്പിക്കാം. വ്രതം അവസാനിച്ചെങ്കിലും പകൽ ഉറങ്ങാൻ പാടില്ല. അന്നത്തെ ചന്ദ്രോദയം കണ്ടിട്ട് വേണം ഉറങ്ങാൻ എന്നാണ് വിശ്വാസം. അഭിഷേകം, അർച്ചന, കൂവള മാല, ധാര തുടങ്ങിയ വഴിപാടുകൾ നടത്താം.

ശിവരാത്രിയുടെ തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ശിവഭഗവാൻ എപ്പോഴും സ്വയം പ്രകാശിക്കുകയും മറ്റുള്ളവരിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഏറെ പ്രധാനപ്പെട്ട മഹാശിവരാത്രി ദിവസം യഥാവിധി പ്രകാരം ശിവനെ ഭജിക്കുന്നവർക്ക് ഏറ്റവും മുക്തി ദായകം എന്ന് വിശ്വസിക്കപ്പെടുന്നു.

മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിൻവലിക്കണം, കത്ത് ചോർച്ച വിവാദത്തില്‍ നിയമനടപടിയുമായി എം വി ഗോവിന്ദൻ

കത്ത് ചോർച്ച വിവാദത്തില്‍ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വ്യവസായി മുഹമ്മദ് ഷർഷാദിനെതിരെ വക്കീല്‍ നോട്ടിസയച്ചു. മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിൻവലിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ആരോപണം മീഡിയ വഴി...

ഇന്ത്യൻ റെയിൽവേ പുതിയ നിയമം വരുന്നു, ട്രെയിൻ യാത്രയ്ക്ക് ലഗേജ് പരിധി

ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും മുൻനിർത്തി റെയിൽവേ നിയമം കർശനമായി നടപ്പിലാക്കാൻ ഒരുങ്ങിയിരിക്കുന്നു. യാത്രയ്ക്കിടെ കൊണ്ടുപോകുന്ന ലഗേജിന്റെ ഭാരം ഇനി മുതൽ റെയിൽവേ നിയന്ത്രിക്കും (റെയിൽവേ ലഗേജ് റൂൾ ലൈക്ക്...

2025ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മണിക വിശ്വകർമ

മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം രാജസ്ഥാനിൽ നിന്നുള്ള മണിക വിശ്വകർമയ്ക്ക്. 2025 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം കഴിഞ്ഞ വർഷത്തെ വിജയി റിയ സിംഗയിൽ നിന്ന് ഏറ്റുവാങ്ങി. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന...

ഹിമാചലിലെ കുളുവിനെ സ്തംഭിപ്പിച്ച് മിന്നൽ പ്രളയം, പാലവും കടകളും ഒലിച്ചുപോയി

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ കനോൻ ഗ്രാമത്തിൽ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലവും കടകളും ഒലിച്ചുപോയി. മണ്ണിടിച്ചിലിനെ തുടർന്ന് കുളു, ബഞ്ചാർ ഉപവിഭാഗങ്ങളിലെ സ്കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെ എല്ലാ...

മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡി ഇന്ത്യാ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണനെ പിന്തുണയ്ക്കാൻ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും, ഇന്ത്യാ മുന്നണി മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡിയെ തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സുപ്രീം...

കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം, കണ്ണൂരിൽ 15 പേർക്ക് കടിയേറ്റു

കണ്ണൂർ നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം, 15 പേർക്ക് കടിയേറ്റു. സബ് ജയില്‍ പരിസരം, കാല്‍ടെക്സ് ഭാഗങ്ങളില്‍ നിന്നാണ് പതിനഞ്ചോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയില്‍ ചികിത്സ...

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ ജസ്പ്രീത് ബുംറയും

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു, സൂര്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമിൽ ജസ്പ്രീത് ബുംറയും ഇടം നേടി....

വിദ്യാർത്ഥിയുടെ കർണപുടം പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ നടപടി ഉണ്ടായേക്കും

സ്കൂൾ അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം ഹെഡ്മാസ്റ്റർ അടിച്ചുപൊട്ടിച്ച സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകനായ...