ഈ ആഴ്ചയിലെ ജ്യോതിഷഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം)

ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വലിയ പ്രതിസന്ധികൾ ഉണ്ടാകില്ലെങ്കിലും ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാർക്ക് ദൈവാനുഗ്രഹം ഉള്ളതിനാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. കർമ്മരംഗത്ത് പുരോഗതിയും വരുമാനത്തിൽ വർധനയുണ്ടാകും. കുടുംബകാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)

മിഥുനക്കൂറുകാർക്ക് ഈയാഴ്ച ജോലികാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ അനുഭവപ്പെടും. സാമ്പത്തിക സ്ഥിതിയിലും കർമ്മ രംഗത്തും നേരിയ പുരോഗതി, കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും എന്നിവ പ്രതീക്ഷിക്കാം. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.

കർക്കടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കർക്കടകക്കൂറുകാർക്ക് ഈയാഴ്ച നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് പരീക്ഷകളിൽ ഉയർന്ന വിജയം, വ്യാഴം അനുകൂലമായിനാൽ ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത് വിജയിപ്പിക്കും എന്നിവ ഫലം.

ചിങ്ങക്കൂറ് (മകം, പൂരം ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗം)

ചിങ്ങക്കൂറുകാർക്ക് ഈയാഴ്ച ജോലിരംഗത്തും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം. കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാന മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യത്തെ പകുതി)

കന്നിക്കൂറുകാർക്ക് ഗ്രഹങ്ങൾ പൊതുവേ അനുകൂല ഭാവങ്ങളിൽ ആവും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. മക്കൾക്ക് കൂടുതൽ അനുകൂലമായ സമയമാണ്.

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി,വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗം)

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യത, ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ, നിയന്ത്രണം എന്നിവ വേണം. ഈയാഴ്ച തുലാക്കൂറുകാർക്ക് ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാന കാൽഭാഗം അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ കരകയറാൻ കഴിയും. ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നതിൽ ചെറിയ കാലതാമസം അനുഭവപ്പെടാം.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യ കാൽഭാഗം)

ധനുക്കൂറുകാർക്ക് ഈയാഴ്ച ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ സാധിക്കും. ദൈവാനുഗ്രഹമുള്ളതിനാൽ പൊതുവേ അനുകൂലമായിരിക്കും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല സമയമാണ്.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാന മുക്കാൽ ഭാഗം തിരുവോണം അവിട്ടത്തിന്റെ ആദ്യപകുതി)

മകരക്കൂറുകാർക്ക് കണ്ടശ്ശനി തുടരുന്നതിനാൽ ചെറിയ തടസ്സങ്ങൾ അനുഭവപ്പെടും. ചെലവു നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. അൽപം ബുദ്ധിമുട്ടിയാലും കാര്യങ്ങൾ നടക്കും എന്ന ആശ്വാസമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം)

ഈയാഴ്ച കുംഭക്കൂറുകാർക്ക് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. പുതിയ വരുമാന മാർഗം കണ്ടെത്താൻ കഴിയും. ജോലിരംഗത്തും പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. കുടുംബത്തിൽ സ്വസ്ഥത കൈവരും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ആഴ്ചയാണിത്. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി, ജോലിരംഗത്തും സ്വസ്ഥത, കുടുംബകാര്യങ്ങളിൽ നല്ല ഫലങ്ങൾ എന്നിവ പ്രതീക്ഷിക്കാം

മോഹൻലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടൻ നടപടിയെന്ന് ഡിജിപി

മോഹൻലാല്‍ നായകനായെത്തിയ ചിത്രമായ എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ സൈബർ ആക്രമണത്തിൽ പരാതി നല്‍കി. ഡിജിപി ക്കാണ്...

മ്യാൻമർ ഭൂകമ്പം; മരണ സംഖ്യ 1,644 കവിഞ്ഞു, രണ്ടു കോടിയിലധികം പേര്‍ ദുരിതത്തിൽ

ബാങ്കോക്ക്: മ്യാൻമറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 1,644 പേർ കൊല്ലപ്പെടുകയും 3,408 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 139 പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്...

പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസ് ആസ്ഥാന സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ആർ‌എസ്‌എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ആർ‌എസ്‌എസ് മേധാവി...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സഹപ്രവർത്തകൻ സുകാന്ത് ഒളിവില്‍

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണം ഉന്നയിച്ച യുവാവ് ഒളിവിലെന്നു സ്ഥിരീകരിച്ച് പൊലീസ്. മേഘയുടെ സഹപ്രവർത്തകനും എടപ്പാൾ സ്വദേശിയുമായ സുകാന്ത് സുരേഷാണ് ഒളിവില്‍...

സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ മൂലം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി

ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് പറന്നുയർന്ന സ്പൈസ് ജെറ്റ് വിമാനം ഞായറാഴ്ച പുലർച്ചെ സാങ്കേതിക തകരാർ മൂലം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. ജയ്പൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം പൈലറ്റ് സാങ്കേതിക...

എമ്പുരാൻ വിവാദം: ഖേദപ്രകടനവുമായി മോഹൻലാൽ, പോസ്റ്റ് പങ്കുവെച്ച് പൃഥ്വിരാജ്

എമ്പുരാൻ വിവാദങ്ങൾ കൊഴുക്കുന്നതിനിടെ പ്രതികരണവുമായി നടൻ മോഹൻലാൽ. ഖേദം പ്രകടിപ്പിച്ചാണ് മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. നിങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് എൻ്റെ ശക്തിയെന്നും അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. "'ലൂസിഫർ'...

11 രാജ്യങ്ങളിൽ ഈദ് അൽ ഫിത്തർ ഇന്ന്, മറ്റു രാജ്യങ്ങളിൽ നാളെ

ദുബായ്: സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവയുൾപ്പെടെ നിരവധി മുസ്‌ലിം രാജ്യങ്ങൾ ഞായറാഴ്ച ഈദുൽ ഫിത്തർ ആഘോഷിക്കുമ്പോൾ, ഒമാൻ, ജോർദാൻ, സിറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ റമദാൻ 30 പൂർത്തിയാക്കി...

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ

വ്രതശുദ്ധിയുടെ നിറവിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. 29 ദിനം നീണ്ടു നിന്ന പരിശുദ്ധ റമദാൻ വ്രതാരംഭത്തിന് പരിസമാപ്തിയായി. രാവിലെ 6.30 ന് മക്കയിൽ പെരുന്നാൾ നമസ്‌കാരം...